കടലേഴും താണ്ടുന്ന കാറ്റേ കടലോരക്കാറ്റേ നീ വായോ
തിരപാടും താളത്തിലാടി ഒരുതോണിയമ്മാനമാടി
പുതുവലനെയ്തോരെ ഇനിയൊരു കൊയ്ത്തല്ലോ - തകതൈ
അരിപിരിമീന് വേണ്ടാ പെരിയൊരു മീന്‍ തായോ -തകതൈ
ഒരുകൊമ്പന്‍ സ്രാവിന് ചേലല്ലോ തിരമുറിയെ
ഇവനംബേ നീന്തിപ്പോകുമ്പോള്‍ ഇനിയകലെ
പൂമാനം ചെമ്മാനം കണ്ടേ വാ തോണി
പൂമീനും ചെമ്മീനും കൊണ്ടേ വാ തോണി
മൂവന്തിപ്പൊന്നുരുക്കി കടലമ്മയ്ക്കിന്നീ
പൂണാരം കൊഴലാരം തീര്‍ത്തതാരോ
പൂവുള്ള മേടവാഴും കിളിമോളേ ചൊല്ലു
പൂമാലേം പട്ടുടുപ്പും തന്നതാരോ
ഒന്നാനാം പൂത്തോണി ഒന്നിന്മേല് നൂറായി
അമ്മാനമാടിപ്പാടിയോടിവായോ
ഇനിയും നാണിച്ചു നില്ക്കുമെന് പൂമോളെക്കാണാന്
നീനിന്റെ കോരും കൊണ്ടോടിവാ തോണി
ആ....
മുല്ലപ്പൂമണം മോന്തി തലചുറ്റും കാറ്റേ
നെല്ലോലത്തുഞ്ചത്തോ നിന് ചൊല്ലിയാട്ടം
പാണന്റെ പൈങ്കിളി നീ തിരുവോണം കൊള്ളാന്‍
കാണാത്ത നാടൂം തേടി പോയതെന്തേ?
കുന്നത്തെ പൂക്കൊന്ന കുന്നോളം പൂതൂകി
കുന്നിന്റെ ചോട്ടിലാരേ വീടുവച്ചു
അകലെ മാനത്തെ പൂവാലി പാലുചുരന്നേ
ആ നാഴിപ്പാലുകൊണ്ടോണമായിന്നേ