Kadalinnagaadhamaam neelimayil

കടലിന്നഗാധമാം നീലിമയിൽ
Work
Year
Language

കടലിന്നഗാധമാം നീലിമയില്‍
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ...
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തുവച്ചതേതു രാഗം
അരുമയാം അനുരാഗപത്മരാഗം
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ...
(കടലിന്‍...)

നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍
ചെമ്മണി മാണിക്യം...
എന്റെ മനസ്സിന്നഗാധഹൃദത്തിലു-
ണ്ടിന്നതെടുത്തുകൊള്‍ക...
(കടലിന്‍...)

നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍
ഹൃത്തടം വേദിയാക്കൂ...
എന്നന്തരംഗനികുഞ്ജത്തിലേതോ
ഗന്ധർവ്വര്‍ പാടാന്‍ വന്നൂ...
(കടലിന്‍...)

kaḍalinnagādhamāṁ nīlimayil
kadir sinnuṁ muttubolĕ
paviḻaṁpolĕ...
kamani nin hṛdayattinnāḻattilārāruṁ
aṟiyādĕ kāttuvaccadedu rāgaṁ
arumayāṁ anurāgabatmarāgaṁ
kadir sinnuṁ muttubolĕ
paviḻaṁpolĕ...
(kaḍalin...)

nin nerkkĕḻumĕn nigūḍhamāṁ rāgattin
sĕmmaṇi māṇikyaṁ...
ĕnṟĕ manassinnagādhahṛdattilu-
ṇḍinnadĕḍuttugŏḽka...
(kaḍalin...)

narttanamāḍuvān mohamāṇĕṅgilī
hṛttaḍaṁ vediyākkū...
ĕnnandaraṁganiguñjattiledo
gandharvvar pāḍān vannū...
(kaḍalin...)