Kadalilum karayilum

കടലിലും കരയിലും
Work
Year
Language

കടലിലും - കരയിലും ചുരുളിടും - തിരയിലും
കടലിലും കരയിലും നവനവരാഗം ചാര്‍ത്തി
വാര്‍മുകില്‍പ്പൈങ്കിളീ വരൂ വരൂ
പൊന്‍‌മണലിലെന്‍ പ്രിയനൊരു
പ്രിയതരകല്‌പം തീര്‍ക്കാന്‍ വിണ്ണിലെ
പീലികള്‍ തരൂ തരൂ - ഈ
(കടലിലും...)

താനേ തെന്നി നീങ്ങും കാറ്റിന്‍ തേരിലേറി വാ
ഉടലാകെ കുളിര്‍‍ കോരി സ്വപ്‌നതീരം പൂകി വാ
മോഹം കൊണ്ടു വിടരും എന്റെ മനസ്സിന്‍ അല്ലിയില്‍
തേന്‍‌കണം അതിന്‍ മാധുര്യം - അതു നിന്‍ ചുണ്ടില്‍
നിന്‍ മെയ്യില്‍ നിന്നുള്ളില്‍ നിന്‍ നെഞ്ചില്‍
(കടലിലും...)

മാനം മണ്ണില്‍ മീട്ടും പാട്ടിന്നീണം കൊണ്ടു വാ
അഴകോലും വഴി തോറും ഇന്ദ്രചാപം നീട്ടി വാ
തൂവല്‍ കൊണ്ടു തഴുകി വര്‍ണ്ണചൈത്രം ജീവനില്‍
തൂകിടും ഒരു സൌരഭം - അതു നിന്‍ ചുണ്ടില്‍
നിന്‍ മെയ്യില്‍ നിന്നുള്ളില്‍ നിന്‍ നെഞ്ചില്‍
(കടലിലും...)

kaḍaliluṁ - karayiluṁ suruḽiḍuṁ - tirayiluṁ
kaḍaliluṁ karayiluṁ navanavarāgaṁ sārtti
vārmugilppaiṅgiḽī varū varū
pŏn‌maṇalilĕn priyanŏru
priyadaragal‌paṁ tīrkkān viṇṇilĕ
pīligaḽ tarū tarū - ī
(kaḍaliluṁ...)

tāne tĕnni nīṅṅuṁ kāṭrin derileṟi vā
uḍalāgĕ kuḽir kori svap‌nadīraṁ pūgi vā
mohaṁ kŏṇḍu viḍaruṁ ĕnṟĕ manassin alliyil
ten‌kaṇaṁ adin mādhuryaṁ - adu nin suṇḍil
nin mĕyyil ninnuḽḽil nin nĕñjil
(kaḍaliluṁ...)

mānaṁ maṇṇil mīṭṭuṁ pāṭṭinnīṇaṁ kŏṇḍu vā
aḻagoluṁ vaḻi toṟuṁ indrasābaṁ nīṭṭi vā
tūval kŏṇḍu taḻugi varṇṇasaitraṁ jīvanil
tūgiḍuṁ ŏru saൌrabhaṁ - adu nin suṇḍil
nin mĕyyil ninnuḽḽil nin nĕñjil
(kaḍaliluṁ...)