കദളീ വനവും കാവും
കനകാഭിലാഷങ്ങള്‍ കോര്‍ത്തു
നീ നൃത്തലോലയായ് വന്നു
ഈ തപ്ത വേദിയില്‍ ഇന്ന്
(കദളീ)
കതിര്‍മണ്ഡപത്തിലെ സൌന്ദര്യമോ ...
ആ ...
കതിര്‍മണ്ഡപത്തിലെ സൌന്ദര്യമോ
കസ്തൂരിക്കുറിയിട്ട സൌരഭ്യമോ
കസ്തൂരിക്കുറിയിട്ട സൌരഭ്യമോ
ഹൃദയമോഹിനീ മൃദുലരാഗിണീ
ഈ മുഗ്ധ ലാവണ്യം എനിക്ക് തരൂ
(കദളീ)
പ്രകൃതി തന്‍ നൂപുര ചിലമ്പൊലിയോ
പ്രഭാത പൂവിന്റെ പരിമാലമോ (പ്രകൃതി)
ശിശിരമായി നീ സുഷമയായി നീ
ഈ സ്വപ്ന സംഗീതം പകര്‍ന്നു തരൂ
(കദളീ)