കടലമ്മേ തിരവീശി വരമമ്മേ വരമമ്മേ
കനിയണമേ വരം പോലെൻ കടലമ്മേ കടലമ്മേ
പൊന്നോടം തന്നു വല പൊന്നാക്കി നിന്നു (2)
വരും നാളെല്ലാം കടലിൻ മക്കളെ കാക്കേണം
ഈ കടലിൻ മക്കളേ പോറ്റേണം
അമ്മേ അമ്മേ അമ്മേ
മേലേ മാനം ചുവന്നിടും നേരം
നേരം നേരം നേരം
നിന്നെത്തേടിയെത്തുവോർ ഞങ്ങൾ
ഞങ്ങൾ ഞങ്ങൾ ഞങ്ങൾ
ഏഴു കടൽ ദേവതയെ ഞങ്ങൾക്കെന്നാളും എപ്പോളും തുണ നീയേ
തുണ നീയേ
ചാകര തന്ന് ഓഹോഹോ (2)
ചെമ്മീൻ തന്ന് ഓഹോഹോ (2)
അരയന്റെ ചിരി കാണാൻ ചിരി കണ്ട് മെയ് തെളിയാൻ
കുളിർ കോരും ചിരി കാണാൻ മുന്നിൽ വന്നേ
തിരതല്ലും നെഞ്ചുകൾ ഒന്നായ് മാറണ പൊന്നും നാളിൽ
ഓഹോ പൊന്നും നാളിൽ (2)
(കടലമ്മേ..)
താഴെ ഭൂമി കറുത്തിടും നേരം
നേരം നേരം നേരം നേരം
നിന്നെ വിട്ടു പോരുവോർ ഞങ്ങൾ
ഞങ്ങൾ ഞങ്ങൾ ഞങ്ങൾ ഞങ്ങൾ
താഴെ ഭൂമി കറുത്തിടും നേരം
നിന്നെ വിട്ടു പോരുവോർ ഞങ്ങൾ
മുത്തണിയും നീരളമേ ഞങ്ങൾക്കുയിരും
ഉടലും നിൻ കടലാണേ കടലാണേ
അയിലയും തന്നു ഓഹോഹോ..
പറവയും തന്നു ഓഹോഹോ
കോരയും തന്നു ഓഹോഹോ..
ചൂരയും തന്ന് ഓഹോഹോ..
കടലോരം നിറ കൊള്ളാൻ
നിറ കൊണ്ട് മനം തുള്ളാൻ
മണൽ പോലെ മൈ നിറയാൻ മുന്നിൽ വന്നേ
തിരിയേന്തും കൈകൾ ഒന്നായ് നീന്തണ പൊന്നും നാളിൽ
ഓഹോ പൊന്നും നാളിൽ ഓഹോ പൊന്നും നാളിൽ
(കടലമ്മേ..)