Kadal varnna meghame

കടല്‍ വര്‍ണ്ണ മേഘമേ
Year
Language

കടല്‍‌വര്‍ണ്ണമേഘമേ....
കടല്‍‌വര്‍ണ്ണമേഘമേ പൊഴിയുന്ന മേഘമേ
നിറമിഴികളിലൂടൊഴുകുന്നുവോ
സ്വയംമറന്നാടിയ മനസ്സെന്ന മാമയില്‍-
പ്പീലിയിലൊതുങ്ങുന്നുവോ
കടല്‍‌വര്‍ണ്ണമേഘമേ മേഘമേ മേഘമേ

നീരലക്കൈയ്യാല്‍ നീ തഴുകുമ്പോള്‍
ഭൂമിയ്‌ക്ക് രോമാഞ്ചം രോമാഞ്ചം
ഓരോ താരും തളിരുംപോലും
തണുവണിയും നിന്നെക്കാണുമ്പോള്‍
മലരില്‍.... പനിമലരില്‍....
മഞ്ഞിന്‍ കണമായ് നിറയുമ്പോള്‍
(കടല്‍)

വേനലില്‍ വാടും പൂവിനു നിന്നില്‍
എന്തെന്തു വ്യാമോഹം വ്യാമോഹം
തേങ്ങും തെന്നല്‍ തിരയും നിന്നെ
നീര്‍മഴയായ് നീ വീണാലും
നിഴലായ്... വെറും നിഴലായ്...
തേടും വാനില്‍ നിറമൗനം
(കടല്‍)

kaḍal‌varṇṇameghame....
kaḍal‌varṇṇameghame pŏḻiyunna meghame
niṟamiḻigaḽilūḍŏḻugunnuvo
svayaṁmaṟannāḍiya manassĕnna māmayil-
ppīliyilŏduṅṅunnuvo
kaḍal‌varṇṇameghame meghame meghame

nīralakkaiyyāl nī taḻugumboḽ
bhūmiy‌kk romāñjaṁ romāñjaṁ
oro tāruṁ taḽiruṁpoluṁ
taṇuvaṇiyuṁ ninnĕkkāṇumboḽ
malaril.... panimalaril....
maññin kaṇamāy niṟayumboḽ
(kaḍal)

venalil vāḍuṁ pūvinu ninnil
ĕndĕndu vyāmohaṁ vyāmohaṁ
teṅṅuṁ tĕnnal tirayuṁ ninnĕ
nīrmaḻayāy nī vīṇāluṁ
niḻalāy... vĕṟuṁ niḻalāy...
teḍuṁ vānil niṟamaunaṁ
(kaḍal)