Kadal kaatrin nenyajil [F]

കടൽ കാറ്റിൻ നെഞ്ചിൽ [F]
Work
Year
Language

കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നൂ
തിരയിളകുന്നു നുര ചിതറുന്നൂ ഇരുളിന്‍ തീരങ്ങളില്‍
(കടല്‍ കാറ്റിന്‍ ...)

പരിഭവ ചന്ദ്രന്‍ പാതി മറഞ്ഞു പാടാന്‍ മറന്നൂ കുയിലിണകള്‍
താരുകള്‍ വാടി തളിരുകള്‍ ഇടറി രജനീഗന്ധികള്‍ വിടരാതായ്
നിലാ പൂപ്പന്തലോ കനല്‍ കൂടാരമായ്
തമ്മില്‍ മിണ്ടാതെ പോകുന്നു രാപ്പാടികള്‍
അങ്ങകലേ.... ഓ..
അങ്ങകലേ വിതുമ്പുന്നു മൂകാര്‍ദ്ര താരം
ഇനി ഒന്നു ചേരും ആവനി എങ്ങോ
(കടല്‍ കാറ്റിന്‍ ...)

ആളൊഴിയുന്നു അരങ്ങൊഴിയുന്നു നിഴല്‍ നാടകമോ മായുന്നു
ഹരിതവനങ്ങള്‍ ഹൃദയതടങ്ങള്‍ വേനല്‍ ചൂടില്‍ വേകുന്നു
വരൂ വാസന്തമേ വരൂ വൈശാഖമേ നിങ്ങളില്ലാതെ ഈ ഭൂമി മൺകൂനയായ്
ഇങ്ങിതിലേ.... ഓ..
ഇങ്ങിതിലേ വരൂ ശ്യാമ സാഫല്യ ഗംഗേ
ഇതു സാമ ഗാന സാന്ത്വന യാമം
(കടല്‍ കാറ്റിന്‍ ...)

kaḍal kāṭrin nĕñjil kaḍalāy vaḽarnna snehamuṟaṅṅī
kanalāy ĕriñña sandhya mayaṅṅī
mugil kāṭṭil ninnuṁ maḻayāy pŏḻiñña rāgamaliññū
miḻinīraṇiñña rātri taḽarnnū
tirayiḽagunnu nura sidaṟunnū iruḽin dīraṅṅaḽil
(kaḍal kāṭrin ...)

paribhava sandran pādi maṟaññu pāḍān maṟannū kuyiliṇagaḽ
tārugaḽ vāḍi taḽirugaḽ iḍaṟi rajanīgandhigaḽ viḍarādāy
nilā pūppandalo kanal kūḍāramāy
tammil miṇḍādĕ pogunnu rāppāḍigaḽ
aṅṅagale.... o..
aṅṅagale vidumbunnu mūgārdra tāraṁ
ini ŏnnu seruṁ āvani ĕṅṅo
(kaḍal kāṭrin ...)

āḽŏḻiyunnu araṅṅŏḻiyunnu niḻal nāḍagamo māyunnu
haridavanaṅṅaḽ hṛdayadaḍaṅṅaḽ venal sūḍil vegunnu
varū vāsandame varū vaiśākhame niṅṅaḽillādĕ ī bhūmi maṇgūnayāy
iṅṅidile.... o..
iṅṅidile varū śyāma sāphalya gaṁge
idu sāma gāna sāndvana yāmaṁ
(kaḍal kāṭrin ...)