Kadakkanniloru kadal kandu

കടക്കണ്ണിലൊരു കടൽ കണ്ടു
Year
Language

കടക്കണ്ണിലൊരു കടല്‍ കണ്ടു
കുറച്ചുമുന്‍പൊരു ചിരികണ്ടു
കിളുന്നുപെണ്ണിന്‍ കവിളിലൊരാളുടെ
കൈവിരേലെഴുതിയ കുറികണ്ടൂ
കടക്കണ്ണിലൊരു കടല്‍ കണ്ടു
കുറച്ചുമുന്‍പൊരു ചിരികണ്ടു

മറച്ചിടേണ്ടതു കൈമലരാല്‍ നീ
തടുത്തതും ഞാന്‍ കണ്ടു ഈ
മണപ്പുറങ്ങളില്‍ കാലുകള്‍ നാലും
എഴുതൊയൊരഴകും കണ്ടു
ഉള്ളിന്നുള്ളില്‍ കൊതിച്ചതും കണ്ടു
നെഞ്ചില്‍ അല്ലിവിടര്‍ന്നതും കണ്ടു
താനതന്തത്താനതന്തത്താനാ...
കടക്കണ്ണിലൊരു കടല്‍ കണ്ടു
കുറച്ചുമുന്‍പൊരു ചിരികണ്ടു

ഒളിച്ചിടേണ്ടടി കളത്തിനുള്ളില്‍
ഒളിച്ചിരുന്നതറിഞ്ഞൂ തേന്‍
കനിഞ്ഞ കൈതക്കൂമ്പുകള്‍ തേടി
കരങ്ങള്‍ നീണ്ടതറിഞ്ഞൂ
കള്ളിപ്പെണ്ണിന്‍ ചുണ്ടില്‍ മീശകൊണ്ടു
മെയ്യില്‍ കൈകള്‍ പടര്‍ന്നതും കണ്ടു
താനതന്തത്താനതന്തത്താനാ...
കടക്കണ്ണിലൊരു കടല്‍ കണ്ടു
കുറച്ചുമുന്‍പൊരു ചിരികണ്ടു

kaḍakkaṇṇilŏru kaḍal kaṇḍu
kuṟaccumunpŏru sirigaṇḍu
kiḽunnubĕṇṇin kaviḽilŏrāḽuḍĕ
kaivirelĕḻudiya kuṟigaṇḍū
kaḍakkaṇṇilŏru kaḍal kaṇḍu
kuṟaccumunpŏru sirigaṇḍu

maṟacciḍeṇḍadu kaimalarāl nī
taḍuttaduṁ ñān kaṇḍu ī
maṇappuṟaṅṅaḽil kālugaḽ nāluṁ
ĕḻudŏyŏraḻaguṁ kaṇḍu
uḽḽinnuḽḽil kŏdiccaduṁ kaṇḍu
nĕñjil alliviḍarnnaduṁ kaṇḍu
tānadandattānadandattānā...
kaḍakkaṇṇilŏru kaḍal kaṇḍu
kuṟaccumunpŏru sirigaṇḍu

ŏḽicciḍeṇḍaḍi kaḽattinuḽḽil
ŏḽiccirunnadaṟiññū ten
kaniñña kaidakkūmbugaḽ teḍi
karaṅṅaḽ nīṇḍadaṟiññū
kaḽḽippĕṇṇin suṇḍil mīśagŏṇḍu
mĕyyil kaigaḽ paḍarnnaduṁ kaṇḍu
tānadandattānadandattānā...
kaḍakkaṇṇilŏru kaḍal kaṇḍu
kuṟaccumunpŏru sirigaṇḍu