കടാക്ഷമുനയാല്‍ കാമുകഹൃദയം
കവര്‍ന്നെടുക്കും സ്ത്രീസൌന്ദര്യമേ നിന്‍
കവിള്‍ത്തടത്തില്‍ കുളിരളകങ്ങള്‍
കുറിച്ചതേതൊരു കാവ്യം..കാമകാവ്യം
കുലച്ചവില്ലിലെ മൃദുഞാണ്‍ ചരടില്‍
തൊടുത്തുനിര്‍ത്തിയ പൂവമ്പോ
നിറഞ്ഞമാറിലെ വേരുകളുള്ളൊരു
വിരിഞ്ഞ പുഞ്ചിരിയോ?
കാമുകനാക്കി എന്നെ നിന്‍
പ്രിയകാമുകനാക്കി
തുടുത്ത യൌവ്വനസിരകള്‍ക്കുള്ളിലെ
തുടിച്ചുയര്‍ന്നൊരു സൌരഭമോ
വിലാസവതി നിന്‍ പൂമെയ്യണിയും
വികാരലഹരികളോ
കാമുകനാക്കി എന്നെ നിന്‍ കാമുകനാക്കി