ചിത്തിരവല്ലിപ്പൂവനി തേടും
ഇത്തിരി മുല്ലപ്പൂവിലുറങ്ങും(ചിത്തിര...)
കാറ്റേ നിന് ചുണ്ടിൽ എന്തേ കിന്നാരം
ഇന്നു നീ ഉണര്ന്നുവന്നതാരേ.....
(ചിത്തിര...)
പ്രേമാര്‍ദ്ര വർണ്ണപതംഗം
ശ്രുതി ചേര്‍ക്കും രമ്യവസന്തം
നിന്നെ പൊന്തൂവലുകള് ചാർത്തിക്കും
സന്ധ്യാ നേരം...
(പ്രേമാര്‍ദ്ര...)
നിന് മോഹവാനിലെ സിന്ദൂരകാന്തിയില്
നിറയുന്നു ഹൃദയമേഘമൊരു
സ്വപ്നാടകയായ് തീര്‍ന്നു ഞാൻ....
താരാ കിരണം ചൂടി ഞാന്‍....
ചിത്തിരവല്ലിപ്പൂവനി തേടും
ഇത്തിരി മുല്ലപ്പൂവിലുറങ്ങും
കാറ്റേ നിന് ചുണ്ടിൽ എന്തേ കിന്നാരം
ഇന്നു നീ ഉണര്ന്നുവന്നതാരേ.....