Kaavyabustagamallo

കാവ്യപുസ്തകമല്ലോ
Work
Year
Language

കാവ്യപുസ്തകമല്ലോ ജീവിതം.. ഒരു
കാവ്യപുസ്തകമല്ലോ ജീവിതം..
ഇതില്‍ കണക്കെഴുതാന്‍ ഏടുകളെവിടെ..
ഏടുകളെവിടെ....

അനഘഗ്രന്ഥമിതാരോ തന്നൂ ..
ആ ആ ആ ആ.. ആ...
അനഘഗ്രന്ഥമിതാരോ തന്നു
മനുഷ്യന്‍റെ മുമ്പില്‍‍ തുറന്നുവെച്ചു..
ജീവന്റെ വിളക്കും കൊളുത്തിവെച്ചു അവന്‍
ആവോളം വായിച്ചു മതിമറക്കാന്‍..

ആസ്വദിച്ചീടണം ഓരോവരിയും
ആനന്ദസന്ദേശ രസമധുരം..
ഇന്നോ നാളെയോ വിളക്കുകെടും..
പിന്നെയോ.. ശൂന്യമാം അന്ധകാരം..

മധുരകാവ്യമിതു മറക്കുന്നു.. ഇതില്‍
മണ്ടന്‍മാര്‍ കണക്കുകള്‍ കുറിക്കുന്നു..
കൂട്ടുന്നു പിന്നെ കിഴിക്കുന്നു..ഒടുവില്‍
കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു..

kāvyabustagamallo jīvidaṁ.. ŏru
kāvyabustagamallo jīvidaṁ..
idil kaṇakkĕḻudān eḍugaḽĕviḍĕ..
eḍugaḽĕviḍĕ....

anaghagrandhamidāro tannū ..
ā ā ā ā.. ā...
anaghagrandhamidāro tannu
manuṣyanṟĕ mumbil tuṟannuvĕccu..
jīvanṟĕ viḽakkuṁ kŏḽuttivĕccu avan
āvoḽaṁ vāyiccu madimaṟakkān..

āsvadiccīḍaṇaṁ orovariyuṁ
ānandasandeśa rasamadhuraṁ..
inno nāḽĕyo viḽakkugĕḍuṁ..
pinnĕyo.. śūnyamāṁ andhagāraṁ..

madhuragāvyamidu maṟakkunnu.. idil
maṇḍanmār kaṇakkugaḽ kuṟikkunnu..
kūṭṭunnu pinnĕ kiḻikkunnu..ŏḍuvil
kūṭṭaluṁ kiḻikkaluṁ piḻaykkunnu..