ആ...ആ...ആ....
കാവിലമ്മേ അമ്മേ കാവിലമ്മേ
കാളിയമ്മേ അമ്മേ കാളിയമ്മേ
കളമെഴുതി കൈകൂപ്പി മുടിയാട്ടം തുള്ളുമീ
കന്യകളെ കാത്തരുളണമേ അമ്മേ
കതിര്‍മിഴികള്‍ കനല്‍മിഴികള്‍ കനിയേണമേ
(കാളിയമ്മേ......)
കാവിലമ്മേ അമ്മേ കാവിലമ്മേ....
അമ്പിളിക്കല ചൂടുന്ന തമ്പുരാന്റെ ജടയില്‍ നിന്നു
ചെമ്പരത്തി പൂത്തപോലെ ഉണര്‍ന്നോരമ്മേ
ദാരികന്റെ രക്തത്താല്‍ ചെത്തിപ്പൂമാലയിട്ട
വീരഖഡ്ഗം വീശിയെഴുന്നള്ളുമമ്മേ
കാവുകളും കളരികളും കാത്തരുളണമേ നിന്റെ
കാല്‍ച്ചിലമ്പോലി ഉലകാകെ നിറയണമമ്മേ
(കാവുകളും.....)
കാവിലമ്മേ അമ്മേ കാവിലമ്മേ
കാളിയമ്മേ അമ്മേ കാളിയമ്മേ
കളമെഴുതി കൈകൂപ്പി മുടിയാട്ടം തുള്ളുമീ
കന്യകളെ കാത്തരുളണമേ അമ്മേ
കതിര്‍മിഴികള്‍ കനല്‍മിഴികള്‍ കനിയേണമേ
കാവിലമ്മേ അമ്മേ കാവിലമ്മേ....