Kaaveri teeratte

കാവേരി തീരത്തെ
Year
Language

കാവേരീതീരത്തെ കളമെഴുതും മുറ്റത്തെ കല്യാണിത്തൈമുല്ലേ
കറുകപ്പൂ‍‌പാടത്തെ കുറുവാലിപ്പൈക്കളേ കസ്തൂരിമാന്‍‌കുരുന്നേ
കാണാന്‍ ചേലുള്ള കണ്ണില്‍ മയ്യുള്ള കണ്ണനെ കണ്ടായോ
അരയാല്‍ച്ചില്ലയിലൂഞ്ഞാലാടുമ്പം മിന്നായം കണ്ടായോ
നീയൊരു മിന്നായം കണ്ടായോ...
(കാവേരീ)

ഓടപ്പുല്‍തണ്ടില്‍ മൂളും പാട്ടെങ്ങാന്‍
ദൂരെക്കേട്ടോ ഒന്നാനാം തുമ്പിക്കുറുമ്പേ
ആയപ്പെണ്‍പ്രാവേ നിന്നോടമ്പാടിക്കണ്ണന്‍
മെല്ലെ കിന്നാരം കൊഞ്ചിക്കുഴഞ്ഞോ
കനകമാലകള്‍ കാഞ്ചിക്കൈവളയണിയുവാന്‍ ക്ഷണിച്ചോ
നിറനിലാവിലൊരരിയ രാക്കിളി തനിയെ പാടുന്നോ
നീലയമുനേ നിന്റെ നെഞ്ചില്‍ കുളിരു പടരുന്നോ
കുളിരു പടരുന്നോ
(കാവേരീ)

ഓളക്കൈ താളം കൊട്ടി താരാട്ടാന്‍
കൈകള്‍ നീട്ടി കാളിന്ദി നിന്നെ വിളിപ്പൂ
മാണിക്യച്ചെപ്പില്‍ നിന്നും മണിമുത്തും-
കൊണ്ടേപോന്നു മാടത്തക്കിളിക്കിടാങ്ങള്‍
മഞ്ഞിളംവെയില്‍ കാത്തു നില്‍പ്പൂ മഞ്ഞളാടയുമായ്
മുടി തലോടി പീലിചാര്‍ത്താന്‍ മാരിവില്ലൊരുങ്ങി
കൊതിയനുണ്ണും വെണ്ണയാവാന്‍ വെണ്ണിലാവുഞ്ഞു
വെണ്ണിലാവുറഞ്ഞു...
(കാവേരീ)

kāverīdīrattĕ kaḽamĕḻuduṁ muṭrattĕ kalyāṇittaimulle
kaṟugappū‌pāḍattĕ kuṟuvālippaikkaḽe kastūrimān‌kurunne
kāṇān seluḽḽa kaṇṇil mayyuḽḽa kaṇṇanĕ kaṇḍāyo
arayālscillayilūññālāḍumbaṁ minnāyaṁ kaṇḍāyo
nīyŏru minnāyaṁ kaṇḍāyo...
(kāverī)

oḍappuldaṇḍil mūḽuṁ pāṭṭĕṅṅān
dūrĕkkeṭṭo ŏnnānāṁ tumbikkuṟumbe
āyappĕṇbrāve ninnoḍambāḍikkaṇṇan
mĕllĕ kinnāraṁ kŏñjikkuḻañño
kanagamālagaḽ kāñjikkaivaḽayaṇiyuvān kṣaṇicco
niṟanilāvilŏrariya rākkiḽi taniyĕ pāḍunno
nīlayamune ninṟĕ nĕñjil kuḽiru paḍarunno
kuḽiru paḍarunno
(kāverī)

oḽakkai tāḽaṁ kŏṭṭi tārāṭṭān
kaigaḽ nīṭṭi kāḽindi ninnĕ viḽippū
māṇikyaccĕppil ninnuṁ maṇimuttuṁ-
kŏṇḍebonnu māḍattakkiḽikkiḍāṅṅaḽ
maññiḽaṁvĕyil kāttu nilppū maññaḽāḍayumāy
muḍi taloḍi pīlisārttān mārivillŏruṅṅi
kŏdiyanuṇṇuṁ vĕṇṇayāvān vĕṇṇilāvuññu
vĕṇṇilāvuṟaññu...
(kāverī)