Kaavereedeeratt

കാവേരീതീരത്ത്‌
Year
Language

കാവേരീ തീരത്തുനിന്നൊരു
കൈനോട്ടക്കാരീ കൈനോട്ടക്കാരീ
കാലത്തെ വീട്ടില്വന്നു കൈനോക്കാനരികിലിരുന്നു
മേലാകെ പച്ച കുത്തിയ കൈനോട്ടക്കാരീ

കയ്യിലെ രേഖകള്ഭാഗ്യരേഖകള്‍
കണ്ണാടി വെച്ചവള്നോക്കി
പറയാത്ത കഥകളില്ല അവള്‍
പാടാത്ത കവിതയില്ല

ഭാവിജീവിതമാകെ പൂത്തു
തളിര്ക്കുമെന്നവള്പാടി
കണ്ടുവന്ന കിനാവുകളെല്ലാം
കതിരിടുമെന്നവള്പാടി

മോഹങ്ങള്വിജയകിരീടം
ചൂടുമെന്നവള്പാടി
പിന്നെ കൈകള്തൊടുന്നതെല്ലാം
പൊന്നാകുമെന്നവള്പാടി

kāverī tīrattuninnŏru
kainoṭṭakkārī kainoṭṭakkārī
kālattĕ vīṭṭilvannu kainokkānarigilirunnu
melāgĕ pacca kuttiya kainoṭṭakkārī

kayyilĕ rekhagaḽbhāgyarekhagaḽ
kaṇṇāḍi vĕccavaḽnokki
paṟayātta kathagaḽilla avaḽ
pāḍātta kavidayilla

bhāvijīvidamāgĕ pūttu
taḽirkkumĕnnavaḽpāḍi
kaṇḍuvanna kināvugaḽĕllāṁ
kadiriḍumĕnnavaḽpāḍi

mohaṅṅaḽvijayagirīḍaṁ
sūḍumĕnnavaḽpāḍi
pinnĕ kaigaḽtŏḍunnadĕllāṁ
pŏnnāgumĕnnavaḽpāḍi