Kaavaalam sundan vallam

കാവാലം ചുണ്ടൻ വള്ളം
Year
Language

കാവാലം ചുണ്ടന്‍വള്ളം അണിഞ്ഞൊരുങ്ങി
കായല്‍പ്പൂതിരകള്‍ ആര്‍പ്പു വിളി തുടങ്ങി
കളി കാണാന്‍ ഓടി വായോ നിന്‍റെ
കൊതുമ്പോടം തുഴഞ്ഞു വായോ
കൊച്ചുപുലക്കള്ളീ എന്‍റെ കൊച്ചുപുലക്കള്ളീ
തെയ്യാരെ തെയ് തെയ് തെയ്യാരെ തെയ് തെയ്
തെയ് തെയ് തെയ് തെയ്തോം (കാവാലം ..)

കസവോടെ കര ചേരും ഒന്നരയുടുത്തു
കണി വെള്ളരി കണ്ടുണര്‍ന്ന കണ്ണില്‍ മയ്യിട്ടു
കൈതപ്പൂ മണമോലും മുടി വിതിര്‍ത്തിട്ടു
കാത്തു നില്‍ക്കുവതാരെ നീ കെട്ടിലമ്മേ

മുല്ലയ്ക്കല്‍ പൂജിച്ച മാലയും ചാര്‍ത്തി
മുത്തുമണി പളുങ്ക് ചിതറി ചുണ്ടാനോടുന്നേ
അലയിളക്കി നനഞ്ഞു കേറി തുഴഞ്ഞുവാ പെണ്ണെ
അമരം കാക്കും തമ്പുരാന്റെ കണ്ണ് കുളിരട്ടെ
തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ
തെയ് തെയ് തെയ് തെയ്തോം
തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ
തെയ് തെയ് തെയ് തെയ്തോം

പൂനിലാവിന്‍ കൊട്ടാരത്തിന്‍ പൊന്‍കതവടഞ്ഞു
പൊന്നും ചങ്ങല വട്ടയിലെ നാളവും കെട്ടു
കാമ വൈരി കാമുകിയാം ശൈലജയെപ്പോല്‍
കാത്തു നില്‍ക്കുവതാരെ നീ കെട്ടിലമ്മേ
തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ
തെയ് തെയ് തെയ് തെയ്തോം
തെയ്യാരെ തെയ്യ തെയ്യാരെ തെയ്യ
തെയ് തെയ് തെയ് തെയ്തോം (കാവാലം ..)

kāvālaṁ suṇḍanvaḽḽaṁ aṇiññŏruṅṅi
kāyalppūdiragaḽ ārppu viḽi tuḍaṅṅi
kaḽi kāṇān oḍi vāyo ninṟĕ
kŏdumboḍaṁ tuḻaññu vāyo
kŏccubulakkaḽḽī ĕnṟĕ kŏccubulakkaḽḽī
tĕyyārĕ tĕy tĕy tĕyyārĕ tĕy tĕy
tĕy tĕy tĕy tĕydoṁ (kāvālaṁ ..)

kasavoḍĕ kara seruṁ ŏnnarayuḍuttu
kaṇi vĕḽḽari kaṇḍuṇarnna kaṇṇil mayyiṭṭu
kaidappū maṇamoluṁ muḍi vidirttiṭṭu
kāttu nilkkuvadārĕ nī kĕṭṭilamme

mullaykkal pūjicca mālayuṁ sārtti
muttumaṇi paḽuṅk sidaṟi suṇḍānoḍunne
alayiḽakki nanaññu keṟi tuḻaññuvā pĕṇṇĕ
amaraṁ kākkuṁ tamburānṟĕ kaṇṇ kuḽiraṭṭĕ
tĕyyārĕ tĕyya tĕyyārĕ tĕyya
tĕy tĕy tĕy tĕydoṁ
tĕyyārĕ tĕyya tĕyyārĕ tĕyya
tĕy tĕy tĕy tĕydoṁ

pūnilāvin kŏṭṭārattin pŏnkadavaḍaññu
pŏnnuṁ saṅṅala vaṭṭayilĕ nāḽavuṁ kĕṭṭu
kāma vairi kāmugiyāṁ śailajayĕppol
kāttu nilkkuvadārĕ nī kĕṭṭilamme
tĕyyārĕ tĕyya tĕyyārĕ tĕyya
tĕy tĕy tĕy tĕydoṁ
tĕyyārĕ tĕyya tĕyyārĕ tĕyya
tĕy tĕy tĕy tĕydoṁ (kāvālaṁ ..)