Kaattugurinyanyai kaattugurinyanyai

കാട്ടുകുറിഞ്ഞി കാട്ടുകുറിഞ്ഞി
Year
Language

കാട്ടുകുറിഞ്ഞീ കാട്ടുകുറിഞ്ഞീ
കരളില്‍ നിറയെ തേനുണ്ടോ
തേനുണ്ണാന്‍ തേടിവരും
വരിവണ്ടിനു നല്‍കാന്‍ തേനുണ്ടോ -
വണ്ടിനു തേനുണ്ടോ - വരിവണ്ടിനു തേനുണ്ടോ
(കാട്ടുകുറിഞ്ഞീ)

കാടായ കാടുകളെല്ലാം കണ്ടുവന്ന പനങ്കിളിയേ
കാട്ടുവള്ളിയിലൂഞ്ഞാലിന്മേല്‍
കൂട്ടിരിക്കാന്‍ കൂടാമോ കൂട്ടു കൂടാമോ -
ഒരു പാട്ടു പാടാമോ?
(കാട്ടുകുറിഞ്ഞീ)

വള്ളിക്കെട്ടില് തുള്ളിച്ചാടണ
പുള്ളിമാനേ വാ പച്ചപ്പുല്ലു തരാം വാ
വള്ളിക്കെട്ടില് തുള്ളിച്ചാടണ
പുള്ളിമാനേ വാ പച്ചപ്പുല്ലു തരാം വാ
നിന്റെ കള്ളക്കണ്ണ് തുടിക്കണതിന്റെ
കാരിയമെന്താണ് ?
നിന്റെ കള്ളക്കണ്ണ് തുടിക്കണതിന്റെ
കാരിയമെന്താണ്?
(കാട്ടുകുറിഞ്ഞീ)

കുന്നിമ്മേലെ മയിലാട്ടം
കുന്നിക്കുരുവിനു ചാഞ്ചാട്ടം
കുന്നിമ്മേലെ മയിലാട്ടം
കുന്നിക്കുരുവിനു ചാഞ്ചാട്ടം
നിന്നെക്കണ്ടാല്‍ കൊണ്ടാട്ടം ഈ
കന്നിപ്പെണ്ണിനു നീരാട്ടം (കാട്ടുകുറിഞ്ഞീ)

kāṭṭuguṟiññī kāṭṭuguṟiññī
karaḽil niṟayĕ tenuṇḍo
tenuṇṇān deḍivaruṁ
varivaṇḍinu nalgān denuṇḍo -
vaṇḍinu tenuṇḍo - varivaṇḍinu tenuṇḍo
(kāṭṭuguṟiññī)

kāḍāya kāḍugaḽĕllāṁ kaṇḍuvanna panaṅgiḽiye
kāṭṭuvaḽḽiyilūññālinmel
kūṭṭirikkān kūḍāmo kūṭṭu kūḍāmo -
ŏru pāṭṭu pāḍāmo?
(kāṭṭuguṟiññī)

vaḽḽikkĕṭṭil tuḽḽiccāḍaṇa
puḽḽimāne vā paccappullu tarāṁ vā
vaḽḽikkĕṭṭil tuḽḽiccāḍaṇa
puḽḽimāne vā paccappullu tarāṁ vā
ninṟĕ kaḽḽakkaṇṇ tuḍikkaṇadinṟĕ
kāriyamĕndāṇ ?
ninṟĕ kaḽḽakkaṇṇ tuḍikkaṇadinṟĕ
kāriyamĕndāṇ?
(kāṭṭuguṟiññī)

kunnimmelĕ mayilāṭṭaṁ
kunnikkuruvinu sāñjāṭṭaṁ
kunnimmelĕ mayilāṭṭaṁ
kunnikkuruvinu sāñjāṭṭaṁ
ninnĕkkaṇḍāl kŏṇḍāṭṭaṁ ī
kannippĕṇṇinu nīrāṭṭaṁ (kāṭṭuguṟiññī)