Kaattubookkal nyaannal

കാട്ടുപൂക്കള്‍ ഞങ്ങള്‍
Year
Language

കാട്ടുപൂക്കള്‍ ഞങ്ങള്‍ കാട്ടുപൂക്കള്‍
കാടറിയാതെ പിറന്ന കാട്ടുപൂക്കള്‍ ഞങ്ങള്‍
കാറ്ററിയാതെ വിടര്‍ന്ന കാട്ടുപൂക്കള്‍

കണികാണാനരുതാത്ത കാട്ടുപൂക്കള്‍ ആര്‍ക്കും
അണിയുവാന്‍ കൊള്ളാത്ത കാട്ടുപൂക്കള്‍
പൂജയ്ക്കെടുക്കാത്ത കാട്ടുപൂക്കള്‍ കൊച്ചു
പൂമ്പാറ്റ പോലും മറന്നപൂക്കള്‍

ഇരുളിന്റെ തൊട്ടിലില്‍ വീണുറങ്ങി ഞങ്ങള്‍
ഒരുതുള്ളിവെട്ടം കിനാവുകണ്ടു
ചാഞ്ചക്കം താളത്തില്‍ തൊട്ടിലാട്ടാന്‍ ഒരു
ചന്ദനക്കാറ്റുമിങ്ങെത്തിയില്ല

തുയിലുണര്‍ത്താതെയുണര്‍ന്നുഞങ്ങള്‍ ആരും
തുടികൊട്ടിപ്പാടാതുണര്‍ന്നുഞങ്ങള്‍
തേനില്ല തെല്ലും മണവുമില്ല ഞങ്ങള്‍
തേടും വെളിച്ചം തെളിയുകില്ലേ?

kāṭṭubūkkaḽ ñaṅṅaḽ kāṭṭubūkkaḽ
kāḍaṟiyādĕ piṟanna kāṭṭubūkkaḽ ñaṅṅaḽ
kāṭraṟiyādĕ viḍarnna kāṭṭubūkkaḽ

kaṇigāṇānarudātta kāṭṭubūkkaḽ ārkkuṁ
aṇiyuvān kŏḽḽātta kāṭṭubūkkaḽ
pūjaykkĕḍukkātta kāṭṭubūkkaḽ kŏccu
pūmbāṭra poluṁ maṟannabūkkaḽ

iruḽinṟĕ tŏṭṭilil vīṇuṟaṅṅi ñaṅṅaḽ
ŏruduḽḽivĕṭṭaṁ kināvugaṇḍu
sāñjakkaṁ tāḽattil tŏṭṭilāṭṭān ŏru
sandanakkāṭrumiṅṅĕttiyilla

tuyiluṇarttādĕyuṇarnnuñaṅṅaḽ āruṁ
tuḍigŏṭṭippāḍāduṇarnnuñaṅṅaḽ
tenilla tĕlluṁ maṇavumilla ñaṅṅaḽ
teḍuṁ vĕḽiccaṁ tĕḽiyugille?