കാത്തു കാത്തു കാത്തിരുന്നു കണ്ണു കുഴഞ്ഞു
കല്പനകൾ കരളിലൊരു പൂക്കളമിട്ടു
കള്ളനെന്റെയരികിൽ വന്നു കഥകൾ പറഞ്ഞു
കണ്ണുകളാൽ മലർശരങ്ങൾ വാരിയെറിഞ്ഞു
പത്മരാഗമണ്ഡപത്തിൽ മൂളിയെത്തിടും
പഞ്ചമലർ തെന്നലല പ്രേമലോലനായ്
(പത്മരാഗമണ്ഡപത്തിൽ......)
പവിഴമലർമുല്ലകളിൽ തേൻ നിറച്ചിടും
മധുരസന്ധ്യയെന്തിനോ ലജ്ജാലോലനായ്
(കാത്തു കാത്തു.....)
ചക്രവാളസീമകളിൽ ചിത്രമെഴുതിടും
മേഘപുഷ്പമാലകളിൽ മന്ദഹാസം
(ചക്രവാളസീമകളിൽ.......)
സപ്തവർണ്ണ മഞ്ചലിൽ ഹംസശയ്യയിൽ
സ്വപ്ന മണിമുത്തുമാല കോർത്തിരുന്നു
അവൻ കോർത്തിരുന്നു
(കാത്തു കാത്തു.....)
kāttu kāttu kāttirunnu kaṇṇu kuḻaññu
kalbanagaḽ karaḽilŏru pūkkaḽamiṭṭu
kaḽḽanĕnṟĕyarigil vannu kathagaḽ paṟaññu
kaṇṇugaḽāl malarśaraṅṅaḽ vāriyĕṟiññu
patmarāgamaṇḍabattil mūḽiyĕttiḍuṁ
pañjamalar tĕnnalala premalolanāy
(patmarāgamaṇḍabattil......)
paviḻamalarmullagaḽil ten niṟacciḍuṁ
madhurasandhyayĕndino lajjālolanāy
(kāttu kāttu.....)
sakravāḽasīmagaḽil sitramĕḻudiḍuṁ
meghabuṣpamālagaḽil mandahāsaṁ
(sakravāḽasīmagaḽil.......)
saptavarṇṇa mañjalil haṁsaśayyayil
svapna maṇimuttumāla korttirunnu
avan korttirunnu
(kāttu kāttu.....)