കാട്ടിലൊരു മലർക്കുളം
മലർക്കുളങ്ങരെ പൂമരം
പൂമരത്തിൽ പൂഞ്ചില്ല
പൂഞ്ചില്ലമേൽ നിൻ വീട് (കാട്ടിലൊരു...)
പച്ചിലമാളികക്കൂട്ടിൽ നിന്നെ
പിച്ച നടത്താനമ്മയുണ്ടോ
അമ്മയുമച്ഛനും മോളും കൂടെ
അമ്പലത്തിൽ തൊഴാൻ പോകാറുണ്ടോ
(കാട്ടിലൊരു..)
നന്മ മാത്രം പുലരണം
നാടും വീടും വളരണം
നന്മയെന്നും പുലരുവാൻ
നമ്മൾ നല്ലവരാകണം
(കാട്ടിലൊരു..)
മലരിൽ നിന്നും മന്ദഹാസം പഠിക്കണം
മധുമധുരം വാക്കുകളിൽ നിറയ്ക്കണം
മനസ്സിലെന്നും സത്യഗീതം തുളുമ്പണം
മാതാവാം പ്രകൃതിയെ നാം നമിക്കണം
(കാട്ടിലൊരു..)
kāṭṭilŏru malarkkuḽaṁ
malarkkuḽaṅṅarĕ pūmaraṁ
pūmarattil pūñjilla
pūñjillamel nin vīṭ (kāṭṭilŏru...)
paccilamāḽigakkūṭṭil ninnĕ
picca naḍattānammayuṇḍo
ammayumacchanuṁ moḽuṁ kūḍĕ
ambalattil tŏḻān pogāṟuṇḍo
(kāṭṭilŏru..)
nanma mātraṁ pularaṇaṁ
nāḍuṁ vīḍuṁ vaḽaraṇaṁ
nanmayĕnnuṁ pularuvān
nammaḽ nallavarāgaṇaṁ
(kāṭṭilŏru..)
malaril ninnuṁ mandahāsaṁ paṭhikkaṇaṁ
madhumadhuraṁ vākkugaḽil niṟaykkaṇaṁ
manassilĕnnuṁ satyagīdaṁ tuḽumbaṇaṁ
mādāvāṁ prakṛtiyĕ nāṁ namikkaṇaṁ
(kāṭṭilŏru..)