കാത്തില്ല പൂത്തില്ല തളിര്‍ത്തില്ല
ഇളംകൊടിത്തൂമുല്ല കസ്തൂരി മാവിലെ തൈമുല്ല
മകയിരം നാള്‍കുറെ പൂവേണം
മലനാട്ടമ്മയ്ക്കു തിരുനോമ്പ്
(കാത്തില്ല....)
കാതിലോല തെങ്ങോല
കാലത്തും വൈയ്യിട്ടും പൊന്നോല
അടിമുടി ചമയാന്‍ കൈതപ്പൂ
ആടകള്‍ നെയ്യാന്‍ പൊന്‍പുലരി
(കാത്തില്ല ..)
വെയിലും മഴയും വേലയ്ക്ക്
മയിലുകള്‍ നര്‍ത്തന ലീലയ്ക്ക്
ലാലാലലാലാലലാല...
കാപ്പും വളയും കൊണ്ടുവരും
കടലാം സുന്ദരി കളിത്തോഴി
(കാത്തില്ല..)
ചിങ്ങം ചികുരത്തില്‍ പൂ ചൂടും
മിഥുനം നെറ്റിയില്‍ ചാന്തു തൊടും
മകരം മാമ്പൂ മഴചൊരിയും
മലനാട്ടമ്മ പൊന്നമ്മ