കാറ്റൂഞ്ഞാലിടാം കണ്ണൂഞ്ഞാലിടാം
കന്നിത്തേൻകിളീ ആടാൻ നീ വരൂ..(2)
ഈ മിഴിയിലുദയമറിയാൻ
ഞാനീ നിഴലിൽ ഇരവിൽ കഴിയാൻ
തൂവൽക്കിനാവുകൾ മുല്ലപ്പായിൽ നിറഞ്ഞുവോ
പൊന്നിൻ വിളക്കുകൾ താനേ വിണ്ണിൽ തെളിഞ്ഞുവോ
(കാറ്റൂഞ്ഞാലിടാം..)
കാറ്റിൻ ചുണ്ടിൽ വീണാനാദം
ആരോ നൽകും രാവിൻ തിരുമധുരം
കാവൽ നിൽക്കും താരാദീപം
കാണാക്കൊമ്പിൽ കാണും പ്രണയ സുഖം
മാരിത്തേൻകുടം മാറിൽ ചായുമോ
മാരൻ പാട്ടിലെൻ മൗനം മൂടുമൊ
നീ മറന്ന വാക്കിലെന്റെ പൂവനം തളിർക്കുമോ
പാതിരാവിളക്കിലെന്റെ ജീവനാളമാകുമോ
നീയുലർന്ന പൂവിലെന്റെ പേരു കൊണ്ടു കൂടു കെട്ടിയ
(കാറ്റൂഞ്ഞാലിടാം..)
ആരോ പാടും താരാട്ടില്ലേ
സ്നേഹം പെയ്യും മോഹപ്പുതുമഴയിൽ
സ്വപ്നം കാണും കണ്ണീരല്ലേ
സ്വർണ്ണം നേടാൻ നിൽക്കും ഹൃദയസുഖം
ഏഴാം നാളിലോ താഴംപൂമണം
എന്നും മായുമോ മാറിൽ ചന്ദനം
നീയറിഞ്ഞ രാഗമെന്റെ കാതിൽ ഒന്നു മൂളുമോ
പാൽക്കിനാവു കൊണ്ടു വന്നു പൗർണ്ണമിയ്ക്കു നൽകുമോ
പൂത്തുലഞ്ഞ മെയ്യിലെന്റെ പൂനിലാവു പൊട്ടുകുത്തിയ
(കാറ്റൂഞ്ഞാലിടാം..)