കാറ്റോടും മലയോരം
കല്ലുകൾ പാടും മലയോരം
കാട്ടിലെ കന്മദസൗരഭം പോലെ
പാട്ടിലെ കവിതപോലെ
പറന്നു വരൂ മനസ്സിൻ മുളങ്കുടിൽ തുറന്നു തരൂ
സർക്കസ്സു പന്തലിൽ പൊന്നൂയലാടുന്ന
സ്വർഗ്ഗമേനകേ..
നീയെന്റെ കൈയ്യിലേക്കൊഴുകിയെത്തുമ്പോൾ
നിനക്കെന്തൊരുന്മാദം - അതു
നിന്നാലിംഗന വലയത്തിനുള്ളിൽ
നിറഞ്ഞു നിൽക്കാനുള്ളൊരുന്മാദം
ആഹാ..ആഹാ..
(കാറ്റോടും)
മറ്റൊരാളെയ്യുന്ന പൂവമ്പു കൊള്ളാത്ത
മന്ത്രവാദിനീ..
നീയെന്റെ വില്ലിന്റെ മുൻപിൽ നിൽക്കുമ്പോൾ
നിനക്കെന്തൊരുത്സാഹം - അതു
നിന്റെ പ്രേമോഷ്മള ശരപഞ്ജരത്തിൽ
നൃത്തമാടാനുള്ളൊരുത്സാഹം
ആഹാ..ആഹാ..
(കാറ്റോടും)