കാറ്റിന്‍ ചിലമ്പൊലിയോ..
കടല്‍ പക്ഷി പാടും പാട്ടിന്‍ തിരയടിയോ..
കാമധനുസ്സിന്‍ ഞാണൊലിയോ ഇതു
കമനി നിന്‍ ചിരിയുടെ ചിറകടിയോ
വാസരസ്വപ്നം വിടരുകയോ
അഭിലാഷദലങ്ങള്‍ നിറയുകയോ മധു നിറയുകയോ
വെണ്‍ചന്ദനത്തിന്‍ മണമുള്ള മാറിടം
വെറുതേ തുടിക്കുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കഴകു കൂട്ടി എന്റെ
സന്ധ്യകള്‍ക്കഴകു കൂട്ടി
ആ.. അഹാഹാ.. (കാറ്റിന്‍)
നാഡികള്‍ തമ്മില്‍ പിണയുകയോ അവ
നാഗഫണം വിതിര്‍ത്താടുകയോ വിതിര്‍ത്താടുകയോ
എന്‍ വികാരങ്ങളുമവയുടെ പൂക്കളും
നിന്നേ പുണരുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കു മദം കൂട്ടി എന്റെ
സന്ധ്യകള്‍ക്കു മദം കൂട്ടി (കാറ്റിന്‍)