കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം ഒരു
കാണാക്കുയിൽ പാടും കളമുരളീഗാനം
ആത്മവിപഞ്ചികയിൽ..മധു
മാസ പഞ്ചമിയിൽ..(2) അന്നു
മാലിനിതീരത്തു ശകുന്തള പാടിയ
മായാമോഹനഗാനം ( മാലിനി))
ഇതാ.. ഇതാ..ഇതാ..
ആ.....ആ....
(കാറ്റിൽ)
മാദകരജനികളിൽ ..പ്രിയ
മാനസ യമുനകളിൽ..(2) അനു-
രാഗലഹരിയിൽ ഗോപികൾ പാടിയ
രാധാമാധവഗാനം (രാഗ)
ഇതാ.. ഇതാ.. ഇതാ..
ആ...ആ..
(കാറ്റിൽ)
kāṭril iḽaṁkāṭril ŏḻugivaruṁ gānaṁ ŏru
kāṇākkuyil pāḍuṁ kaḽamuraḽīgānaṁ
ātmavibañjigayil..madhu
māsa pañjamiyil..(2) annu
mālinidīrattu śagundaḽa pāḍiya
māyāmohanagānaṁ ( mālini))
idā.. idā..idā..
ā.....ā....
(kāṭril)
mādagarajanigaḽil ..priya
mānasa yamunagaḽil..(2) anu-
rāgalahariyil gobigaḽ pāḍiya
rādhāmādhavagānaṁ (rāga)
idā.. idā.. idā..
ā...ā..
(kāṭril)