Kaatrevaa poongaatrevaa

കാറ്റേവാ പൂങ്കാറ്റേവാ
Work
Year
Language

കാറ്റേ വാ പൂങ്കാറ്റേ വാ
വാവാ വാവാ വാവാവോ

പഞ്ചാരക്കുട്ടനു പങ്ക വലിയ്ക്കുവാന്‍
മഞ്ചാടിക്കുന്നിലെ കാറ്റേ വാ.
കാറ്റേ വാ പൂങ്കാറ്റേ വാ
കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ
കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ (പഞ്ചാര)

കാലത്തെ ഉണ്ണി എണീയ്ക്കേണം -കുഞ്ഞി
കാല്‍മുട്ടു കുത്തി കളിയ്ക്കേണം.
അച്ഛന്റെ കാലടിപ്പാടുകള്‍ നോക്കി നീ
പിച്ച നടന്നു കളിയ്ക്കേണം (പഞ്ചാര)

നേരിന്റെ വഴിയില്‍ നടക്കേണം നീ
പാരിനു തുണയായ് തീരേണം.
നന്മ തന്‍ മുളപോലെ വളരേണം നീ
അമ്മയ്ക്കു പൊന്‍ കണിയാകേണം. (പഞ്ചാര)

kāṭre vā pūṅgāṭre vā
vāvā vāvā vāvāvo

pañjārakkuṭṭanu paṅga valiykkuvān
mañjāḍikkunnilĕ kāṭre vā.
kāṭre vā pūṅgāṭre vā
kādil kathayŏnnu sŏllān vā
kādil kathayŏnnu sŏllān vā (pañjāra)

kālattĕ uṇṇi ĕṇīykkeṇaṁ -kuññi
kālmuṭṭu kutti kaḽiykkeṇaṁ.
acchanṟĕ kālaḍippāḍugaḽ nokki nī
picca naḍannu kaḽiykkeṇaṁ (pañjāra)

nerinṟĕ vaḻiyil naḍakkeṇaṁ nī
pārinu tuṇayāy tīreṇaṁ.
nanma tan muḽabolĕ vaḽareṇaṁ nī
ammaykku pŏn kaṇiyāgeṇaṁ. (pañjāra)