Kaatre nee veesarudippol

കാറ്റേ നീ വീശരുതിപ്പോള്‍
Year
Language

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ത്തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ (കാറ്റേ നീ)

നീലത്തിരമാലകള്‍ മേലേ
നീന്തുന്നൊരു നീര്‍ക്കിളി പോലെ
കാണാമത്തോണി പതുക്കെ
ആലോലം പോകന്നകലെ
മാരാ നിന്‍ പുഞ്ചിരി നല്‍കിയ
രോമാഞ്ചം മായും മുമ്പേ
നേരത്തേ...
നേരത്തെ സന്ധ്യ മയങ്ങും
നേരത്തേ പോരുകയില്ലേ (കാറ്റേ നീ)

ആടും ജലറാണികളിന്നും
ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍
ഞാനെന്താണേകുവതപ്പോള്‍
ചേമന്തിപ്പൂമണമേറ്റും
മൂവന്തിമയങ്ങും നേരം
സ്നേഹത്തിന്‍ മുന്തിരിനീരും
ദേഹത്തിന്‍ ചൂടും നല്‍കും (കാറ്റേ നീ)

kāṭre nī vīśarudippoḽ
kāṟe nī pĕyyarudippoḽ
āromalttoṇiyilĕnṟĕ
jīvanṟĕ jīvanirippū (kāṭre nī)

nīlattiramālagaḽ mele
nīndunnŏru nīrkkiḽi polĕ
kāṇāmattoṇi padukkĕ
ālolaṁ pogannagalĕ
mārā nin puñjiri nalgiya
romāñjaṁ māyuṁ mumbe
neratte...
nerattĕ sandhya mayaṅṅuṁ
neratte porugayille (kāṭre nī)

āḍuṁ jalaṟāṇigaḽinnuṁ
sūḍuṁ tarimuttuṁ vāri
kṣīṇiccĕn nāthanaṇaññāl
ñānĕndāṇeguvadappoḽ
semandippūmaṇameṭruṁ
mūvandimayaṅṅuṁ neraṁ
snehattin mundirinīruṁ
dehattin sūḍuṁ nalguṁ (kāṭre nī)