Kaatre kaatre

കാറ്റേ കാറ്റേ
Work
Year
Language

കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ്‌ പറയല്ലേ
ഒന്നീ മനസ്സില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ
ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
ഞാനെന്റെ പൊന്നിന്നുള്ളൊന്നറിഞ്ഞോട്ടെ.......
മനസ്സുകൊണ്ടൊന്നു കെട്ടിപ്പിടിച്ചോട്ടെ
കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ്‌ പറയല്ലേ
ഒന്നീ മനസ്സില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

കരളൊന്നു തുടിച്ചാല്‍ കനവുകൊണ്ടിവനെ
കൂടെക്കൂടെക്കാണാൻ തോന്നും.....
കടമിഴി മുനയാല്‍ ഇവനൊന്നു തൊടുമ്പോള്‍
തിരിച്ചൊന്നു തൊടാന്‍ തോന്നും.......
എന്തൊരു സുഖമെന്നോ.....എന്തൊരു രസമെന്നോ.....
ഇവനെ കാണുമ്പോള്‍ .....ഈ കവിളില്‍ നുള്ളുമ്പോള്‍
നല്ല റോസാപ്പൂമൊട്ടു വിരിയുമ്പോലെ.........
കാറ്റേ കാറ്റേ മിണ്ടല്ലേ ഒന്നും ആരോടും പോയ്‌ പറയല്ലേ
ഒന്നീ മനസ്സില്‍ തൊട്ടോട്ടെ മെല്ലെ ഒന്നീ മടിയില്‍ ചാഞ്ഞോട്ടെ

കരവലയം കൊണ്ടിവനെ പുണരാന്‍ ഉള്ളിന്നുള്ളില്‍ മോഹം തോന്നും
മാനസസരസ്സിലെ അരയന്നം പോലെ ഓളം തുള്ളി പോകാന്‍ തോന്നും
ചന്ദനമണമാണു്....ചന്ദ്രിക പോലാണു്....
ഇവനാണെന്നഴകു്...ഇവനാണെന്നുയിരു്...
ഇനി ഇവനില്ലാതില്ലീ ജന്മം......
(കാറ്റേ കാറ്റേ മിണ്ടല്ലേ.......)

kāṭre kāṭre miṇḍalle ŏnnuṁ āroḍuṁ poy‌ paṟayalle
ŏnnī manassil tŏṭṭoṭṭĕ mĕllĕ ŏnnī maḍiyil sāññoṭṭĕ
ārāruṁ kāṇādĕ ārāruṁ keḽkkādĕ
ñānĕnṟĕ pŏnninnuḽḽŏnnaṟiññoṭṭĕ.......
manassugŏṇḍŏnnu kĕṭṭippiḍiccoṭṭĕ
kāṭre kāṭre miṇḍalle ŏnnuṁ āroḍuṁ poy‌ paṟayalle
ŏnnī manassil tŏṭṭoṭṭĕ mĕllĕ ŏnnī maḍiyil sāññoṭṭĕ

karaḽŏnnu tuḍiccāl kanavugŏṇḍivanĕ
kūḍĕkkūḍĕkkāṇān donnuṁ.....
kaḍamiḻi munayāl ivanŏnnu tŏḍumboḽ
tiriccŏnnu tŏḍān donnuṁ.......
ĕndŏru sukhamĕnno.....ĕndŏru rasamĕnno.....
ivanĕ kāṇumboḽ .....ī kaviḽil nuḽḽumboḽ
nalla ṟosāppūmŏṭṭu viriyumbolĕ.........
kāṭre kāṭre miṇḍalle ŏnnuṁ āroḍuṁ poy‌ paṟayalle
ŏnnī manassil tŏṭṭoṭṭĕ mĕllĕ ŏnnī maḍiyil sāññoṭṭĕ

karavalayaṁ kŏṇḍivanĕ puṇarān uḽḽinnuḽḽil mohaṁ tonnuṁ
mānasasarassilĕ arayannaṁ polĕ oḽaṁ tuḽḽi pogān donnuṁ
sandanamaṇamāṇu്....sandriga polāṇu്....
ivanāṇĕnnaḻagu്...ivanāṇĕnnuyiru്...
ini ivanillādillī janmaṁ......
(kāṭre kāṭre miṇḍalle.......)