Kaatrariyilla kadalariyilla

കാറ്ററിയില്ല കടലറിയില്ല
Work
Year
Language

കാറ്ററിയില്ല കടലറിയില്ല
അലയുംതിരയുടെ വേദന

തീര്‍ഥയാത്രകള്‍ പോയാലും ചെന്നു
തീരങ്ങളോടു പറഞ്ഞാലും
കരുണയില്ലാത്തൊരീ ലോകത്തിലാരും
തിരിഞ്ഞുനോക്കുകയില്ലല്ലോ

നീരാവിപൊങ്ങുകയാണല്ലോ കരള്‍
നീറിപ്പുകയുകയാണല്ലോ
ഒരുമഴവില്ലായി മാനത്തൊരുനാള്‍
വിരിഞ്ഞു നില്‍ക്കുമീ വേദനകള്‍

kāṭraṟiyilla kaḍalaṟiyilla
alayuṁtirayuḍĕ vedana

tīrdhayātragaḽ poyāluṁ sĕnnu
tīraṅṅaḽoḍu paṟaññāluṁ
karuṇayillāttŏrī logattilāruṁ
tiriññunokkugayillallo

nīrāvibŏṅṅugayāṇallo karaḽ
nīṟippugayugayāṇallo
ŏrumaḻavillāyi mānattŏrunāḽ
viriññu nilkkumī vedanagaḽ