Kaatraadikkiliye vaa

കാറ്റാടിക്കിളിയെ വാ
Work
Year
Language

കാറ്റാടിക്കിളിയേ വാ വാ
കൈ നോക്കാൻ വാ
കൂത്താടിപ്പൂവിൻ കൈയിൽ
കുറിമാനം താ...
ചിങ്കാരച്ചാന്തും ചിന്തും താ...
ചിന്ദൂരം താ...
ചിറ്റാമ്പൽ ചേല ചുറ്റാൻ
ചിറ്റോളം താ....
(ഹേയ് കാറ്റാടിക്കിളിയേ വാ...)

ഇല്ലാമുല്ല പൂക്കും പോലെ
മെല്ലെ മെല്ലെ നീയെൻ നെഞ്ചിൽ
മിന്നാമിന്നി നിന്നോ പെണ്ണേ
മഴക്കിനാവിൽ...
എന്നും നിന്നെ മാറിൽ ചേർത്തും
എല്ലാമെല്ലാം കാതിൽ ചൊന്നും
പിന്നെപ്പിന്നെ എന്നെ ഞാനും
മറന്നുപോയി...
മണി മുത്തു ചാറ്റുമീ കാട്ടിൽ
വിരൽ തൊട്ടു മീട്ടുമീ പാട്ടിൽ
കുരുക്കുത്തി കുഞ്ഞാറ്റപ്പെണ്ണിന്റെ കരളിൽ
കുട നിവർത്തണ പ്രേമം...
(ഹേയ് കാറ്റാടിക്കിളിയേ വാ...)

പൊന്നും മിന്നും ആദ്യം തന്നു
പൊന്നാടയ്ക്കു പട്ടും തന്നു
തെക്കുന്നെന്റെ വേളിച്ചെക്കൻ വിരുന്നു വന്നു
എട്ടും പൊട്ടും കാണാപ്പെണ്ണായ്
തൊട്ടാവാടി മൈനപ്പെണ്ണായ്
തപ്പും താളമേളം കൊട്ടി
പറന്നു പോകാം...
ഒരു കൈത പൂത്തതോ രാവിൽ
നിറതിങ്കൾ നീർത്തതോ വാനിൽ
മനസ്സിന്റെ മഞ്ചാടിക്കാടിന്റെ നടുവിൽ
മനം മയക്കണ മാരി...
(കാറ്റാടിക്കിളിയേ വാ വാ...)

kāṭrāḍikkiḽiye vā vā
kai nokkān vā
kūttāḍippūvin kaiyil
kuṟimānaṁ tā...
siṅgāraccānduṁ sinduṁ tā...
sindūraṁ tā...
siṭrāmbal sela suṭrān
siṭroḽaṁ tā....
(hey kāṭrāḍikkiḽiye vā...)

illāmulla pūkkuṁ polĕ
mĕllĕ mĕllĕ nīyĕn nĕñjil
minnāminni ninno pĕṇṇe
maḻakkināvil...
ĕnnuṁ ninnĕ māṟil serttuṁ
ĕllāmĕllāṁ kādil sŏnnuṁ
pinnĕppinnĕ ĕnnĕ ñānuṁ
maṟannuboyi...
maṇi muttu sāṭrumī kāṭṭil
viral tŏṭṭu mīṭṭumī pāṭṭil
kurukkutti kuññāṭrappĕṇṇinṟĕ karaḽil
kuḍa nivarttaṇa premaṁ...
(hey kāṭrāḍikkiḽiye vā...)

pŏnnuṁ minnuṁ ādyaṁ tannu
pŏnnāḍaykku paṭṭuṁ tannu
tĕkkunnĕnṟĕ veḽiccĕkkan virunnu vannu
ĕṭṭuṁ pŏṭṭuṁ kāṇāppĕṇṇāy
tŏṭṭāvāḍi mainappĕṇṇāy
tappuṁ tāḽameḽaṁ kŏṭṭi
paṟannu pogāṁ...
ŏru kaida pūttado rāvil
niṟadiṅgaḽ nīrttado vānil
manassinṟĕ mañjāḍikkāḍinṟĕ naḍuvil
manaṁ mayakkaṇa māri...
(kāṭrāḍikkiḽiye vā vā...)