അള്ളാ...അള്ളാ....അള്ളാ നൽകിയ പൂവേ....
മുല്ലപ്പൂ മണമിട്ടു് ഒരുക്കിയാലോ...
ഒരുക്കിയാലോ...
അല്ലിപ്പൂ തടുക്കിട്ടു് ഇരുത്തിയാലോ...
ഇരുത്തിയാലോ...
മൊഞ്ചുള്ള ബീവിയൊന്നു് ചിരിക്കുകില്ലേ...
ചുണ്ടത്തു പൂക്കൾ ഒന്നായ് വിരിക്കുകില്ലേ...
മൊഞ്ചുള്ള ബീവിയൊന്നു് ചിരിക്കുകില്ലേ.....
ചുണ്ടത്തു പൂക്കൾ ഒന്നായ് വിരിക്കുകില്ലേ...
(മുല്ലപ്പൂ മണമിട്ടു്...)
മുന്തിരിത്തോപ്പിലെ പൈങ്കിളിയല്ലേ...
മഞ്ഞുപുതച്ചൊരു പനിമതിയല്ലേ..(2)
മണ്ണിൽ വിടർന്നൊരു മഴവില്ലല്ലേ...
എന്നും ചിരിക്കാനെന്തു തരേണം...
ചിരിക്കാനെന്തു തരേണം...
മുങ്ങാക്കടലിൽ പടച്ചോനിട്ടൊരു മുത്തേ...
മുത്തേ...
മുള്ളിൻ കയ്യിൽ നല്ലോൻ നൽകിയ പൂവേ...
പൂവേ...
എന്നും ചിരിക്കാനെന്തു തരേണം...
ചിരിക്കാനെന്തു തരേണം...ചിരിക്കാനെന്തു തരേണം...
(മുല്ലപ്പൂ മണമിട്ടു്...)
ചന്ദനക്കാട്ടിലെ ഇളംകാറ്റല്ലേ...
മുന്തിയ മാറ്റുള്ള പൊൻകുടമല്ലേ...(2)
വിണ്ണിൽ വിളഞ്ഞൊരു തേൻകനിയല്ലേ..
എന്നും ചിരിക്കാനെന്തു തരേണം...
ചിരിക്കാനെന്തു തരേണം...
കുടത്തിൻ ഉള്ളിൽ പടച്ചോൻ വെച്ച വിളക്കേ
വിളക്കേ....
മിനുങ്ങിനേകാൻ നല്ലോൻ തീർത്ത വെളുപ്പേ
വെളുപ്പേ...
എന്നും ചിരിക്കാനെന്തു തരേണം...
ചിരിക്കാനെന്തു തരേണം...ചിരിക്കാനെന്തു തരേണം...
(മുല്ലപ്പൂ മണമിട്ടു്...)