തകിലടി താളവുമായ് ഇടനെഞ്ചോരം
കുറുകുഴല്‍ വിളിയോടെ ഒരു മംഗളമേളമിതാ
ആളിപ്പടരും അതിമോഹവുമായ്
ആരും കാണാ ചില ജാലവുമായ്
എങ്ങെങ്ങും പൊങ്ങുന്നേ പുത്തന്പുതുഘോഷം
എല്ലാരും നെഞ്ചേറ്റും മായക്കളിയാട്ടം
നമ്മള് തന്നുള്ളിലെ നന്മതിന്മകള് ആടും മുടിയാട്ടം
തകിലടി............
എങ്ങെങ്ങും തീരാത്തിരയാളുന്നു
എപ്പോളും നെഞ്ചില്‍ കടലാളുന്നു
പലകോലം കെട്ടിയാടുന്നു ഈ നമ്മള് പണ്ടേ
ചിലതെല്ലാം സ്വന്തമാക്കുന്നു
ഏതേതോ മോഹമാം ഞാണിന്മേലാടിനാം
ജന്മത്തിന്നൂടുവഴി തേടും
നേട്ടങ്ങള്‍ കോട്ടങ്ങള്‍
മനസ്സിലുണരും അഴലിലുയരും ഗാനങ്ങള്‍
തകിലടി.........
കണ്ണീരിന് കയ്പ്പും മധുവാകുന്നു
കരള്‍ ചൂടും സ്വപ്നം കതിരാകുന്നു
ഒരുമൂടല് മഞ്ഞുകാലം പോല്‍ ഈ കോടയില്‍ മൂടി
കനവാകെ കാറ്റുവീശുന്നു
ഓരോരോ വേഷമായ് കണ്ടേ നിന് ദോഷമായ്
അന്യോന്യം തേടിയലയുമ്പോള്‍
ലാഭങ്ങള്‍ ചേതങ്ങള്‍ വെറുതേ വെറുതേ
മനസ്സിലുരുകും പാപങ്ങള്‍
തകിലടി.........