Kaat karutta kaat

കാട് കറുത്ത കാട്
Year
Language

കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്നവീട്
കൊടുംകാറ്റില്‍ ചിറകു വീശി തളര്‍ന്ന പൊന്മാനിരുന്ന കൂട്
(കാട്..)

എന്നും പ്രഭാതമെന്നോടുകൂടി ഇതില്‍ ജനിക്കും
എന്നും ത്രിസന്ധ്യ ചിതയൊരുക്കും (എന്നും പ്രഭാതം..)
ഓ.....ഓ....
യുഗരഥമിതുവഴി കടന്നുപോകും
(കാട്...)

കണ്ണീരിലെന്റെ മണ്‍തോണി വീണ്ടുമൊഴുകിവരും
അന്നെന്റെ നീലക്കിളി വരുമോ? (കണ്ണീരിലെന്റെ...)
ഓ....ഓ....
ഒരുപുനര്‍ജനനത്തിലൊരുമിയ്ക്കുമോ?
(കാട്...)

kāṭ kaṟutta kāṭ manuṣyanādyaṁ piṟannavīṭ
kŏḍuṁkāṭril siṟagu vīśi taḽarnna pŏnmānirunna kūṭ
(kāṭ..)

ĕnnuṁ prabhādamĕnnoḍugūḍi idil janikkuṁ
ĕnnuṁ trisandhya sidayŏrukkuṁ (ĕnnuṁ prabhādaṁ..)
o.....o....
yugarathamiduvaḻi kaḍannuboguṁ
(kāṭ...)

kaṇṇīrilĕnṟĕ maṇdoṇi vīṇḍumŏḻugivaruṁ
annĕnṟĕ nīlakkiḽi varumo? (kaṇṇīrilĕnṟĕ...)
o....o....
ŏrubunarjananattilŏrumiykkumo?
(kāṭ...)