കാട് ഭരിക്കും കിഴവന്‍ സിംഹം
കാട് ഭരിക്കും കിഴവൻ സിംഹം കഥയില്ലാ രാജാവ്
കൂടെ നടക്കും കുഴിക്കുരുമ്പൻ കുറുക്കനല്ലോ മന്ത്രി
(കാട് ഭരിക്കും...)
കഴുതച്ചേട്ടൻ ഉപദേഷ്ടാവ്
കരിങ്കുരങ്ങനു ഖജനാവ്
കലിയുഗ ഭരണം കാണാൻ ചേല്
കടുവാ സൂപ്രണ്ട് വയസ്സൻ
കടുവാ സൂപ്രണ്ട്
(കാട് ഭരിക്കും...)
കുറുക്കനോർത്തു സിംഹത്താനെ കുഴിയിലിറക്കണ്ടേ
അടുത്ത ഭരണം തന്റേതാക്കാൻ ആപ്പു വയ്ക്കണ്ടേ
കുഞ്ഞാടുകൾ കാലു മാറണ്ടേ
കുരുട്ടുബുദ്ധിയിൽ ഓരോ തന്ത്രം ഉരുത്തിരിഞ്ഞു വരുന്നേരം
എനിക്കു വേണം അഴിമതി ഭരണം കുറുക്കൻ ആധി പിടിക്കുന്നു
വഴിക്കലെത്തിയ മറ്റൊരു സിംഹം വന്നു വസിക്കുകയാണിന്നും
ഭരണം കൈയ്യിലെടുക്കാൻ വേണ്ടി കുതികാൽകെട്ടിനു വരുമെന്നും
ഏഷണി ചൊല്ലിയ നേരം സിംഹം ഏന്തിവലിഞ്ഞു നടക്കുന്നു
നാമെല്ലാമിനി നാൾ തോറും ചോരപ്പൊങ്ങു നിറയ്ക്കുന്നു
മണ്ടൻ സിംഹം കിണറിനകം തലമണ്ട ചെരിച്ചു നോക്കുന്നു
സ്വന്തം നിഴലു കിണറ്റിൽ കണ്ടുടനന്തം വിട്ട കിഴങ്ങത്താൻ
ഉടനൊരു ചാട്ടം ചാടി
ഉടനൊരു ചാട്ടം ചാടി അവനുടെ പടി നാലും നെല്ലി
തരികിടതോം തരികിടതോം
തരികിടതോം തരികിടതോം തരികിടതോം
ജഗപക ജഗപക ജഗപക
വരും വരായ്കൾ കണ്ടറിയാതെ
വല്ലതുമിങ്ങനെ ചെയ്യുമ്പോൾ
വരുന്ന വിലയും വയ്യാവേലിയും ഇരുന്നു ചിന്തിച്ചറിയണം
നിങ്ങൾ ഇരുന്നു ചിന്തിച്ചറിയണം
(കാട് ഭരിക്കും...)
kāṭ bharikkuṁ kiḻavan siṁhaṁ kathayillā rājāv
kūḍĕ naḍakkuṁ kuḻikkurumban kuṟukkanallo mandri
(kāṭ bharikkuṁ...)
kaḻudacceṭṭan ubadeṣṭāv
kariṅguraṅṅanu khajanāv
kaliyuga bharaṇaṁ kāṇān sel
kaḍuvā sūpraṇḍ vayassan
kaḍuvā sūpraṇḍ
(kāṭ bharikkuṁ...)
kuṟukkanorttu siṁhattānĕ kuḻiyiliṟakkaṇḍe
aḍutta bharaṇaṁ tanṟedākkān āppu vaykkaṇḍe
kuññāḍugaḽ kālu māṟaṇḍe
kuruṭṭubuddhiyil oro tandraṁ uruttiriññu varunneraṁ
ĕnikku veṇaṁ aḻimadi bharaṇaṁ kuṟukkan ādhi piḍikkunnu
vaḻikkalĕttiya maṭrŏru siṁhaṁ vannu vasikkugayāṇinnuṁ
bharaṇaṁ kaiyyilĕḍukkān veṇḍi kudigālgĕṭṭinu varumĕnnuṁ
eṣaṇi sŏlliya neraṁ siṁhaṁ endivaliññu naḍakkunnu
nāmĕllāmini nāḽ toṟuṁ sorappŏṅṅu niṟaykkunnu
maṇḍan siṁhaṁ kiṇaṟinagaṁ talamaṇḍa sĕriccu nokkunnu
svandaṁ niḻalu kiṇaṭril kaṇḍuḍanandaṁ viṭṭa kiḻaṅṅattān
uḍanŏru sāṭṭaṁ sāḍi
uḍanŏru sāṭṭaṁ sāḍi avanuḍĕ paḍi nāluṁ nĕlli
tarigiḍadoṁ tarigiḍadoṁ
tarigiḍadoṁ tarigiḍadoṁ tarigiḍadoṁ
jagabaga jagabaga jagabaga
varuṁ varāygaḽ kaṇḍaṟiyādĕ
valladumiṅṅanĕ sĕyyumboḽ
varunna vilayuṁ vayyāveliyuṁ irunnu sindiccaṟiyaṇaṁ
niṅṅaḽ irunnu sindiccaṟiyaṇaṁ
(kāṭ bharikkuṁ...)