Kaasmeera sandrigayo

കാഷ്മീര ചന്ദ്രികയോ
Year
Language

കാശ്മീരച്ചന്ദ്രികയോ സഖി നിന്‍
കസ്തൂരി മാന്‍ മിഴിയിണയില്‍ (കാശ്മീര)
കസ്തൂരി മാന്‍ മിഴിയിണയില്‍
കാദംബരീ പുഷ്പമോ നിന്റെ
കണ്ണാടിക്കവിളിന്നഴകില്‍ (കാദംബരീ)
കണ്ണാടിക്കവിളിന്നഴകില്‍
കണ്ണാടിക്കവിളിന്നഴകില്‍ ....
(കാശ്മീര)

സൂര്യശിലാശില്പ മണിയറയില്‍ - ഹംസ
തൂലികാ സുരഭിലശയ്യകളില്‍ (സൂര്യ )
വാരിപ്പുണരും ... നിന്നെ വാരിപ്പുണരും ...
ചാരുമുഖീ ഞാന്‍ വാത്സ്യായനനെ തോല്‍പ്പിക്കും
വാരിപ്പുണരും ചാരുമുഖീ ഞാന്‍
വാത്സ്യായനനെ തോല്‍പ്പിക്കും
(കാശ്മീര)

ദാഹിച്ചു മോഹിച്ചു നിന്‍ അധരത്തില്‍
സോമാരസാമൃതം നുകരും ഞാന്‍ (ദാഹിച്ചു)
നീയെന്നില്‍ അണിയൂ .... ഇന്ന് നീയെന്നില്‍ അണിയൂ
രോമാഞ്ചപ്പൂക്കളാല്‍ നിനക്കായ്
സ്വയംവര മാല തീര്‍ക്കും
നീയെന്നില്‍ അണിയൂ രോമാഞ്ചപ്പൂക്കളാല്‍ നിനക്കായ്
സ്വയംവര മാല തീര്‍ക്കും
(കാശ്മീര)

kāśmīraccandrigayo sakhi nin
kastūri mān miḻiyiṇayil (kāśmīra)
kastūri mān miḻiyiṇayil
kādaṁbarī puṣpamo ninṟĕ
kaṇṇāḍikkaviḽinnaḻagil (kādaṁbarī)
kaṇṇāḍikkaviḽinnaḻagil
kaṇṇāḍikkaviḽinnaḻagil ....
(kāśmīra)

sūryaśilāśilba maṇiyaṟayil - haṁsa
tūligā surabhilaśayyagaḽil (sūrya )
vārippuṇaruṁ ... ninnĕ vārippuṇaruṁ ...
sārumukhī ñān vātsyāyananĕ tolppikkuṁ
vārippuṇaruṁ sārumukhī ñān
vātsyāyananĕ tolppikkuṁ
(kāśmīra)

dāhiccu mohiccu nin adharattil
somārasāmṛtaṁ nugaruṁ ñān (dāhiccu)
nīyĕnnil aṇiyū .... inn nīyĕnnil aṇiyū
romāñjappūkkaḽāl ninakkāy
svayaṁvara māla tīrkkuṁ
nīyĕnnil aṇiyū romāñjappūkkaḽāl ninakkāy
svayaṁvara māla tīrkkuṁ
(kāśmīra)