Kaase neeyaanu

കാശേ നീയാണു
Year
Language

കാശേ നീയാണ് ദൈവം
സാക്ഷാല്‍ ദൈവം ഭൂമിയില്‍ വന്നാല്‍
സത്യം തുറന്നടിക്കും - ഇവിടെ
കാശേ നീയാണ് ദൈവം
കാശേ നീയാണ് ദൈവം (കാശേ)

സൂര്യനൊരു സ്വര്‍ണ്ണ നാണയം
ചന്ദ്രനൊരു വെള്ളി നാണയം (സൂര്യനൊരു )
ഈശ്വരന്റെ മടിയില്‍
നാണയങ്ങളില്ലെങ്കില്‍ (ഈശ്വരന്റെ )
ഈയുലകില്‍ പകലില്ല ... രാവില്ല ...
(കാശേ )

അമ്പലത്തില്‍ പള്ളിയിലും
വില്‍പ്പനയ്ക്ക് സ്വര്‍ഗ്ഗരാജ്യം (അമ്പലത്തില്‍ )
കാശ് നാലഞ്ചുണ്ടെങ്കില്‍
കപടഭക്തിയുള്ളോര്‍ക്കും
കാശ് നാലഞ്ചുണ്ടെങ്കില്‍
കപടഭക്തിയുള്ളോര്‍ക്കും
കാല്‍ ഞൊടിയില്‍ സ്വര്‍ഗ്ഗരാജ്യം കൈക്കൊള്ളാം
(കാശേ )

kāśe nīyāṇ daivaṁ
sākṣāl daivaṁ bhūmiyil vannāl
satyaṁ tuṟannaḍikkuṁ - iviḍĕ
kāśe nīyāṇ daivaṁ
kāśe nīyāṇ daivaṁ (kāśe)

sūryanŏru svarṇṇa nāṇayaṁ
sandranŏru vĕḽḽi nāṇayaṁ (sūryanŏru )
īśvaranṟĕ maḍiyil
nāṇayaṅṅaḽillĕṅgil (īśvaranṟĕ )
īyulagil pagalilla ... rāvilla ...
(kāśe )

ambalattil paḽḽiyiluṁ
vilppanaykk svarggarājyaṁ (ambalattil )
kāś nālañjuṇḍĕṅgil
kabaḍabhaktiyuḽḽorkkuṁ
kāś nālañjuṇḍĕṅgil
kabaḍabhaktiyuḽḽorkkuṁ
kāl ñŏḍiyil svarggarājyaṁ kaikkŏḽḽāṁ
(kāśe )