കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ നിന്‍
കാലിണ കൈവണങ്ങുന്നു ഞങ്ങള്‍
(കാരുണ്യം)
വായുവും വെള്ളവും മണ്ണുമാകാശവും
തീയും ഹാ നിന്റെയനുഗ്രഹങ്ങള്‍ (വായുവും)
പ്രാണനും ബുദ്ധിയും ദേഹവും ശക്തിയും
പ്രാണനാം പ്രാണനും നിന്റെയല്ലോ
പ്രാണനും ബുദ്ധിയും ദേഹവും ശക്തിയും
പ്രാണനാം പ്രാണനും നിന്റെയല്ലോ
(കാരുണ്യം)
എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ
നിന്‍ തിരുനാമവും കാരുണ്യവും
നല്ലതേ തോന്നാവൂ നല്ലതേ ചെയ്യാവൂ
നല്ലതേ ചെയ്യാവൂ നിന്‍ ദയയാല്‍ (നല്ലതേ)