Kaarttigavilakkugand

കാര്‍ത്തികവിളക്കുകണ്ട്‌
Year
Language

കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന്‍ കണ്മുനയാലെയ്തല്ലോ
കോവിലിന്നരികിലെ ഏഴിലം പാലയാല്‍
കോമളയാമിനി താലം ചൂടി
കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന്‍ കണ്മുനയാലെയ്തല്ലോ

പിരിഞ്ഞിടുംനേരം തിരക്കില്‍ നിന്നെന്റെ
ചെവിയില്‍ നീ ചൊല്ലിയാ മധുരശൃംഗാരം
പ്രണയത്തിന്‍ മോഹന മണിനാദം പോലെ
കേള്‍ക്കുന്നു ഞാനിന്നു രാപ്പകല്‍

താനനന്നന നന്നാനാന താനനന്നനാന ....

ചന്ദനച്ചോലയില്‍ നീരാടും നേരം
എന്തിനുവന്നു സുന്ദരന്‍ കരയില്‍?
കുളിരണിയാറ്റില്‍ കുണുങ്ങിഞാന്‍ മുങ്ങി
കാണാത്ത ദൂരത്തു നീന്തി ഞാന്‍

കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന്‍ കണ്മുനയാലെയ്തല്ലോ
കോവിലിന്നരികിലെ ഏഴിലം പാലയാല്‍
കോമളയാമിനി താലം ചൂടി
കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന്‍ കണ്മുനയാലെയ്തല്ലോ

kārttigaviḽakkugaṇḍu porumboḽ ĕnnĕ
kāmadevan kaṇmunayālĕydallo
kovilinnarigilĕ eḻilaṁ pālayāl
komaḽayāmini tālaṁ sūḍi
kārttigaviḽakkugaṇḍu porumboḽ ĕnnĕ
kāmadevan kaṇmunayālĕydallo

piriññiḍuṁneraṁ tirakkil ninnĕnṟĕ
sĕviyil nī sŏlliyā madhuraśṛṁgāraṁ
praṇayattin mohana maṇinādaṁ polĕ
keḽkkunnu ñāninnu rāppagal

tānanannana nannānāna tānanannanāna ....

sandanaccolayil nīrāḍuṁ neraṁ
ĕndinuvannu sundaran karayil?
kuḽiraṇiyāṭril kuṇuṅṅiñān muṅṅi
kāṇātta dūrattu nīndi ñān

kārttigaviḽakkugaṇḍu porumboḽ ĕnnĕ
kāmadevan kaṇmunayālĕydallo
kovilinnarigilĕ eḻilaṁ pālayāl
komaḽayāmini tālaṁ sūḍi
kārttigaviḽakkugaṇḍu porumboḽ ĕnnĕ
kāmadevan kaṇmunayālĕydallo