കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ
കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ
കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ
കുളിരിൻ മലരുതിരും പാതിരാവിൽ
കൂട്ടിനു പോരുമോ പൈങ്കിളിയേ
(കാർത്തിക..)
പൊടിയരിച്ചോറു തരാം
പുഴുങ്ങിയ കപ്പ തരാം
പൊന്നേ നിൻ കണ്ണിനൊക്കും
കരിമീൻ വറുത്തു തരാം
വളവരയ്ക്കുള്ളിലെന്റെ തഴപ്പായ് വിരിച്ചു തരാം
വൈക്കംകായലിലെ കുളിരു തരാം
കുളിരു തരാം
(കാർത്തിക..)
നടയിലെ വിളക്കണഞ്ഞു
തൊടിയിലെ പൂവുലഞ്ഞു
നാണിച്ചു കാറ്റലകൾ കാടിന്റെ കതകടച്ചു
കരിമുകിൽകാവടികൾ
മാനത്തു നിറ നിറച്ചു
കള്ളീ നീയിനിയും പിണക്കമാണോ
പിണക്കമാണോ
(കാർത്തിക..)
kārttiga ñāṭruvela tuḍaṅṅiyallo
kāyalttira ñŏṟigaḽ tiḽaṅṅiyallo
kuḽirin malarudiruṁ pādirāvil
kūṭṭinu porumo paiṅgiḽiye
(kārttiga..)
pŏḍiyariccoṟu tarāṁ
puḻuṅṅiya kappa tarāṁ
pŏnne nin kaṇṇinŏkkuṁ
karimīn vaṟuttu tarāṁ
vaḽavaraykkuḽḽilĕnṟĕ taḻappāy viriccu tarāṁ
vaikkaṁkāyalilĕ kuḽiru tarāṁ
kuḽiru tarāṁ
(kārttiga..)
naḍayilĕ viḽakkaṇaññu
tŏḍiyilĕ pūvulaññu
nāṇiccu kāṭralagaḽ kāḍinṟĕ kadagaḍaccu
karimugilgāvaḍigaḽ
mānattu niṟa niṟaccu
kaḽḽī nīyiniyuṁ piṇakkamāṇo
piṇakkamāṇo
(kārttiga..)