കാഞ്ചന താമരപ്പൂമുഖം തഴുകിയ മലർ
വാസന ചാമര തെന്നലേ
ജനുവരിയുടെ ശീതള താഴ്വരച്ഛായയിൽ
മനസ്സുകളുടെ സംഗമശയ്യ നീ നീർത്തി വാ ഒഴുകിയൊഴുകി
(കാഞ്ചന..)
മൗനവും മൗനവും പാടുവാൻ ലളിത മധുര
രാഗവും താളവും തേടുമീ
സരസരസിക വേളയിൽ നിന്നിലെ നിന്നെയെൻ
ലഹരികളുടേ വീണയിലിൽ ഈണമായ് മീട്ടുവാൻ വിരലിനു കൊതി
(കാഞ്ചന..)
കൈകളിൽ കുങ്കുമച്ചാന്തുമായ് പുലരി തിരയും
അഞ്ചിതൾ ചെമ്പകപ്പൂക്കളേ
ചൊടിയിതളിലൊരായിരം വെണ്മണിശീലുകൾ ഉരുവിടുമൊരു
മന്മഥൻ വില്ലാക്കി നിങ്ങളെ മിഴിമുനകളിൽ
(കാഞ്ചന..)
kāñjana tāmarappūmukhaṁ taḻugiya malar
vāsana sāmara tĕnnale
januvariyuḍĕ śīdaḽa tāḻvaracchāyayil
manassugaḽuḍĕ saṁgamaśayya nī nīrtti vā ŏḻugiyŏḻugi
(kāñjana..)
maunavuṁ maunavuṁ pāḍuvān laḽida madhura
rāgavuṁ tāḽavuṁ teḍumī
sarasarasiga veḽayil ninnilĕ ninnĕyĕn
laharigaḽuḍe vīṇayilil īṇamāy mīṭṭuvān viralinu kŏdi
(kāñjana..)
kaigaḽil kuṅgumaccāndumāy pulari tirayuṁ
añjidaḽ sĕmbagappūkkaḽe
sŏḍiyidaḽilŏrāyiraṁ vĕṇmaṇiśīlugaḽ uruviḍumŏru
manmathan villākki niṅṅaḽĕ miḻimunagaḽil
(kāñjana..)