Kaanumbol

കാണുമ്പോള്‍
Work
Year
Language

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം
നീ ഒരുകുറി എൻ കാറ്റേ (2)
പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും
നിന്റെ തരിവളകള്‍ പൊട്ടിച്ചിരിയുണര്‍ത്തും
പുഴ കണ്ണാടി നോക്കും കാറ്റേ
ഓ... ഓ... അ...
കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം
നീ ഒരുകുറി എൻ കാറ്റേ

തുമ്പച്ചോട്ടില്‍ ഓ നീലാകാശം മയില്‍പ്പീലി നീര്‍ത്തുമ്പോള്‍
മന്ദാരത്തിൽ ഓ ചില്ലത്തുമ്പില്‍ ഒരു പൂ ചിരിക്കുമ്പോള്‍
കളിവാക്കു കേട്ടീടാന്‍ മറു വാക്കു ചൊല്ലീടാന്‍
വിറയോടെ നില്‍ക്കും മോഹം നെഞ്ചില്‍ മഞ്ചാടിയായി കാറ്റേ
(കാണുമ്പോള്‍ പറയാമോ...)

തുമ്പിപ്പെണ്ണിന്‍ ഓ മോഹാവേശം കളിയാടി നില്‍ക്കുമ്പോള്‍
കണ്ടാലൊന്നും ഓ മിണ്ടാതോടും കിളി പാട്ടു മൂളുമ്പോള്‍
ഒരു നോക്കു കണ്ടീടാന്‍ മിഴി പൂട്ടി നിന്നീടാം
കൊതിയോടെ കാക്കും നേരം നാണം ചങ്ങാതിയായി കാറ്റേ

(കാണുമ്പോള്‍ പറയാമോ..)

kāṇumboḽ paṟayāmo karaḽilĕ anurāgaṁ
nī ŏruguṟi ĕn kāṭre (2)
priyamānasaṁ sŏlluṁ mŏḻi kādil nī sŏlluṁ
ninṟĕ tarivaḽagaḽ pŏṭṭicciriyuṇarttuṁ
puḻa kaṇṇāḍi nokkuṁ kāṭre
o... o... a...
kāṇumboḽ paṟayāmo karaḽilĕ anurāgaṁ
nī ŏruguṟi ĕn kāṭre

tumbaccoṭṭil o nīlāgāśaṁ mayilppīli nīrttumboḽ
mandārattil o sillattumbil ŏru pū sirikkumboḽ
kaḽivākku keṭṭīḍān maṟu vākku sŏllīḍān
viṟayoḍĕ nilkkuṁ mohaṁ nĕñjil mañjāḍiyāyi kāṭre
(kāṇumboḽ paṟayāmo...)

tumbippĕṇṇin o mohāveśaṁ kaḽiyāḍi nilkkumboḽ
kaṇḍālŏnnuṁ o miṇḍādoḍuṁ kiḽi pāṭṭu mūḽumboḽ
ŏru nokku kaṇḍīḍān miḻi pūṭṭi ninnīḍāṁ
kŏdiyoḍĕ kākkuṁ neraṁ nāṇaṁ saṅṅādiyāyi kāṭre

(kāṇumboḽ paṟayāmo..)