Kaananacchaayagal

കാനനച്ഛായകള്‍
Year
Language

കാനനച്ഛായകള്‍ നീളേ
കളിയാടും തെന്നലേ (കാനനച്ഛായ)
കൂടെ വരാം ഞങ്ങള്‍, പാടി വരാം ഞങ്ങള്‍
പൂക്കുടകള്‍ നീര്‍ത്തീ നീലവാനം...

(കാനന...)

അതിരുകളില്ലാ ആശകള്‍പോലെ
മതിലുകളില്ലാ മാനസം‌പോലെ
പുലരൊളിതന്‍ തീരം അകലെയതാ കാണ്മൂ
അഴിമുഖങ്ങള്‍ തേടി പുഴയൊഴുകും‌പോലെ
വരവായി വരവായി വീണ്ടും....
മണ്ണിനും വിണ്ണിനും മാധുര്യമായവര്‍

(കാനന...)

കദളികള്‍ പൂക്കും കാടുകള്‍ തോറും
കിളികളെപ്പോലെ കീര്‍ത്തനം പാടി
അലയുക നാമെന്നും അതിലെഴുമാനന്ദം
നുകരുക നാമെന്നും മധുകരങ്ങള്‍പോലെ
കണികാണാന്‍ വിരിയുന്നു വീണ്ടും
മണ്ണിന്റെ നന്മതന്‍ മാധുര്യമായവര്‍

(കാനന...)

kānanacchāyagaḽ nīḽe
kaḽiyāḍuṁ tĕnnale (kānanacchāya)
kūḍĕ varāṁ ñaṅṅaḽ, pāḍi varāṁ ñaṅṅaḽ
pūkkuḍagaḽ nīrttī nīlavānaṁ...

(kānana...)

adirugaḽillā āśagaḽpolĕ
madilugaḽillā mānasaṁ‌polĕ
pularŏḽidan dīraṁ agalĕyadā kāṇmū
aḻimukhaṅṅaḽ teḍi puḻayŏḻuguṁ‌polĕ
varavāyi varavāyi vīṇḍuṁ....
maṇṇinuṁ viṇṇinuṁ mādhuryamāyavar

(kānana...)

kadaḽigaḽ pūkkuṁ kāḍugaḽ toṟuṁ
kiḽigaḽĕppolĕ kīrttanaṁ pāḍi
alayuga nāmĕnnuṁ adilĕḻumānandaṁ
nugaruga nāmĕnnuṁ madhugaraṅṅaḽpolĕ
kaṇigāṇān viriyunnu vīṇḍuṁ
maṇṇinṟĕ nanmadan mādhuryamāyavar

(kānana...)