Kaanaan patraatta

കാണാന്‍ പറ്റാത്ത
Work
Year
Language

കാണാന്‍ പറ്റാത്ത കനകത്തിന്‍ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കല്പിച്ചു റബ്ബെനിക്കേകിയ മലര്‍മുട്ടേ
ഖല്‍ബിന്റെ കണ്ണേയിറങ്ങൂ
(കല്പിച്ചു )
(കാണാന്‍ )

കണ്ണില്ലാ ബാപ്പായ്ക്കു കൈവന്ന കണ്ണല്ലേ
മണ്ണിതിലുണ്ടായ വിണ്ണല്ലേ
(കണ്ണില്ലാ )
താമരമിഴിയെന്നോ തങ്കത്തിന്‍ കവിളെന്നോ
തപ്പുന്ന വിരലിനാല്‍ കാണട്ടെ ഞാന്‍
(കാണാന്‍ )

കണ്മണി നിന്‍ മലര്‍ത്തൂമുഖം കാണാതെ
കണ്ണടച്ചീടും ഞാന്‍ എന്നാളും
ഉമ്മാടെ കണ്ണാണു് ഉപ്പാടെ കരളാണു്
ഉള്ളിലെ മിഴികളാല്‍ കാണുന്നു ഞാന്‍ (2)
(കാണാന്‍ )

kāṇān paṭrātta kanagattin maṇimutte
karaḽinṟĕ kūṭṭilĕ kuññittatte
kalbiccu ṟabbĕnikkegiya malarmuṭṭe
khalbinṟĕ kaṇṇeyiṟaṅṅū
(kalbiccu )
(kāṇān )

kaṇṇillā bāppāykku kaivanna kaṇṇalle
maṇṇidiluṇḍāya viṇṇalle
(kaṇṇillā )
tāmaramiḻiyĕnno taṅgattin kaviḽĕnno
tappunna viralināl kāṇaṭṭĕ ñān
(kāṇān )

kaṇmaṇi nin malarttūmukhaṁ kāṇādĕ
kaṇṇaḍaccīḍuṁ ñān ĕnnāḽuṁ
ummāḍĕ kaṇṇāṇu് uppāḍĕ karaḽāṇu്
uḽḽilĕ miḻigaḽāl kāṇunnu ñān (2)
(kāṇān )