Kaamugi nyaaan

കാമുകി ഞാന്‍
Work
Year
Language

കാമുകി ഞാന്‍ നിത്യകാമുകി ഞാൻ
അമൃതു വിളമ്പാൻ അരികിൽ വരുന്നൊരു
മോഹിനി ഞാൻ ... മോഹിനി ഞാൻ
(കാമുകി..)

പ്രേമലഹരിയിൽ മുങ്ങും
രജനി കാമകലയുള്ള രജനി (2)
ഇന്നു വിടർത്തിയ പൂക്കളാലെ
നിനക്കൊരുക്കിയ തല്പമിതാ ഇതാ ഇതാ വരൂ
നിന്നിൽ എന്നെ നീ ഉണർത്താൻ വരൂ ഹാ
(കാമുകി..)

സോമരസവുമായണയും
നിമിഷം നൂറു ചിറകുള്ള നിമിഷം(2)
നിൻ കരശീതളലാളനം ഏൽക്കാൻ
എന്റെ തനുവാം വീണയിതാ ഇതാ ഇതാ വരൂ
എന്നെ നിന്നിലായൊതുക്കാൻ വരൂ ഹാ
(കാമുകി..)

kāmugi ñān nityagāmugi ñān
amṛtu viḽambān arigil varunnŏru
mohini ñān ... mohini ñān
(kāmugi..)

premalahariyil muṅṅuṁ
rajani kāmagalayuḽḽa rajani (2)
innu viḍarttiya pūkkaḽālĕ
ninakkŏrukkiya talbamidā idā idā varū
ninnil ĕnnĕ nī uṇarttān varū hā
(kāmugi..)

somarasavumāyaṇayuṁ
nimiṣaṁ nūṟu siṟaguḽḽa nimiṣaṁ(2)
nin karaśīdaḽalāḽanaṁ elkkān
ĕnṟĕ tanuvāṁ vīṇayidā idā idā varū
ĕnnĕ ninnilāyŏdukkān varū hā
(kāmugi..)