Kaamugi nyaaan

കാമുകി ഞാന്‍
Work
Year
Language

കാലത്തിന്‍ കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകി ഞാന്‍

കാമുകിഞാന്‍ നിത്യ കാമുകി ഞാന്‍
കാലത്തിന്‍ വെണ്‍കല്പടവുകളില്‍
കാത്തുനില്‍ക്കും കാമുകിഞാന്‍
കാമുകിഞാന്‍ നിത്യകാമുകി ഞാന്‍

നീലപ്പളുങ്കൊളി മീനുകള്‍ നീന്തുന്ന
നീലനദിയുടെ തീരത്ത്
തങ്കക്കിരീടങ്ങള്‍ അമ്മാനമാടിയ
പെണ്‍കൊടി ഞാനല്ലോ ആ
പെണ്‍കൊടി ഞാനല്ലോ

കോലക്കുഴലിന്റെ നാദമുയര്‍ത്തിയ
ഗോപുരവാതിലിന്‍ ചാരത്ത്
മാദകരാഗത്തിന്‍ മാതളനീരിനായ്
ദാഹിച്ചുനിന്നല്ലോ ഞാന്‍ ദാഹിച്ചുനിന്നല്ലോ

kālattin kalbaḍavugaḽil
kāttunilkkuṁ kāmugi ñān

kāmugiñān nitya kāmugi ñān
kālattin vĕṇgalbaḍavugaḽil
kāttunilkkuṁ kāmugiñān
kāmugiñān nityagāmugi ñān

nīlappaḽuṅgŏḽi mīnugaḽ nīndunna
nīlanadiyuḍĕ tīratt
taṅgakkirīḍaṅṅaḽ ammānamāḍiya
pĕṇgŏḍi ñānallo ā
pĕṇgŏḍi ñānallo

kolakkuḻalinṟĕ nādamuyarttiya
goburavādilin sāratt
mādagarāgattin mādaḽanīrināy
dāhiccuninnallo ñān dāhiccuninnallo