കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും
കാമിനിമാര്‍ക്കുള്ളില്‍ ഉന്മാദമുണര്‍ത്തും
കാവ്യമേതുസഖീ? കാവ്യമേതുസഖീ?
ചഞ്ചലമിഴിനിന്നെ ഒളികണ്ണാലെ
കഞ്ജബാണനെയ്യുന്ന കവിത
കവിത........
ഹൃദയത്തിലനുഭൂതി കുളിര്‍മഞ്ഞു വീഴുമ്പോള്‍
പുരുഷന്‍ തേടുന്ന പരുവമേത്?
യൌവനം മധുരയൌവനം......
കണ്ടാലും കണ്ടാലും കൊതിതീരാത്തൊരു
കമനീയരൂപമുണ്ടോ?
ആരൂപമൊരുവള്‍ ആരാധിക്കുന്നെങ്കില്‍
അതിനു പേരെന്ത്?
പ്രേമം... പ്രേമം
കരളിലെ ഗന്ധര്‍വ വീണയിലേതോ
സ്വരരാഗ സംഗീതം...
ആദ്യരാവിന്റെ സംഗീതം....
kāminimārkkuḽḽil unmādamuṇarttuṁ
kāvyamedusakhī? kāvyamedusakhī?
sañjalamiḻininnĕ ŏḽigaṇṇālĕ
kañjabāṇanĕyyunna kavida
kavida........
hṛdayattilanubhūdi kuḽirmaññu vīḻumboḽ
puruṣan deḍunna paruvamet?
yaൌvanaṁ madhurayaൌvanaṁ......
kaṇḍāluṁ kaṇḍāluṁ kŏdidīrāttŏru
kamanīyarūbamuṇḍo?
ārūbamŏruvaḽ ārādhikkunnĕṅgil
adinu perĕnt?
premaṁ... premaṁ
karaḽilĕ gandharva vīṇayiledo
svararāga saṁgīdaṁ...
ādyarāvinṟĕ saṁgīdaṁ....