കാമശാസ്ത്രമെഴുതിയ മുനിയുടെ
കനക തൂലികേ നീ
മാനവ ഹൃദയമാം തൂണീരത്തിലെ
മന്ത്ര ശരമായി എന്തിനു
മല്ലീശരമായി (കാമശാസ്ത്ര...)
ധ്യാന ധന്യമാം മനുഷ്യാത്മാവിനെ
തപസ്സില്‍ നിന്നുണര്‍ത്തുവാനോ? (ധ്യാന ..)
ജനനവും മരണവും മയങ്ങുമ്പോള്‍ വന്നു
ജന്മവാസനകള്‍ തിരുത്തുവാനോ?
താളം തകര്‍ക്കുവാനോ? (കാമശാസ്ത്ര...)
മായമൂടിയ യുഗസൗന്ദര്യങ്ങള്‍
നായാടിപ്പിടിക്കുവാനോ? (മായ ..)
മധുരവും ദിവ്യവുമാമനുരാഗത്തിനെ
മാംസദാഹമായ് മാറ്റുവാനോ?
രാഗം പിഴയ്ക്കുവാനോ? (കാമശാസ്ത്ര..)
kaama shaasthramezhuthiya muniyude