Kaamadevanenikku tanna

കാമദേവനെനിക്കു തന്ന
Year
Language

കാമദേവനെനിയ്ക്കു തന്ന പൂവനമേ....
കാമദേവനെനിയ്ക്കു തന്ന പൂവനമേ
കവിതകള്‍തന്‍ തേന്‍തുളുമ്പും യൗവ്വനമേ
പൂവനമേ പൂവനമേ മാദകയൗവ്വനമേ

വസന്തം എന്റെ വള്ളിക്കുടില്‍ മറന്നാലും നിന്‍
സുഗന്ധമെന്റെ മണിയറയില്‍ മധുനിറയ്ക്കും
വെണ്ണിലാവിന്‍ പുണ്യരഥം മറഞ്ഞാലും നിന്‍
മന്ദഹാസമെന്റെ മുറ്റമലങ്കരിയ്ക്കും
(കാമദേവനെനിയ്ക്കു......)

ഹൃദയമെന്റെ കൊച്ചുസ്വപ്നം മറന്നാലും നിന്‍
അധരമുത്തിലെന്‍ സ്വരങ്ങള്‍ ഒളിച്ചിരിക്കും
അന്തരംഗ പുഷ്പമേടയടച്ചാലും നിന്‍
സന്ധ്യകളായ് എന്റെ ദാഹം വിടര്‍ന്നു നില്‍ക്കും
(കാമദേവനെനിയ്ക്കു...)

kāmadevanĕniykku tanna pūvaname....
kāmadevanĕniykku tanna pūvaname
kavidagaḽtan denduḽumbuṁ yauvvaname
pūvaname pūvaname mādagayauvvaname

vasandaṁ ĕnṟĕ vaḽḽikkuḍil maṟannāluṁ nin
sugandhamĕnṟĕ maṇiyaṟayil madhuniṟaykkuṁ
vĕṇṇilāvin puṇyarathaṁ maṟaññāluṁ nin
mandahāsamĕnṟĕ muṭramalaṅgariykkuṁ
(kāmadevanĕniykku......)

hṛdayamĕnṟĕ kŏccusvapnaṁ maṟannāluṁ nin
adharamuttilĕn svaraṅṅaḽ ŏḽiccirikkuṁ
andaraṁga puṣpameḍayaḍaccāluṁ nin
sandhyagaḽāy ĕnṟĕ dāhaṁ viḍarnnu nilkkuṁ
(kāmadevanĕniykku...)