കാല്‍വരിമലയ്ക്കു പോകും
കന്നിമേഘമേ
കണ്ടു വരൂ കണ്ടു വരൂ
കാരുണ്യരൂപനേ (കാല്‍വരി)
കയ്യില്‍ ജപമാലയില്ലേ
കാശുരൂപം മാറിലില്ലേ
പൊന്മെഴുകുതിരികളുമായ്
പോയ് വരൂ പോയ് വരൂ (കാല്‍വരി)
മുള്‍ക്കുരിശുമായ് നില്‍കും
ദുഖിതയാം കന്യക ഞാന്‍
കാഴ്ച വെയ്ക്കാന്‍ കൈകളിലീ
കണ്ണുനീര്‍മുത്തുകള്‍ മാത്രം (കാല്‍വരി)
ദൈവപുത്രന്‍ തന്നയയ്ക്കും
സ്നേഹജലം നീ തരില്ലേ
വിണ്ണീല്‍ നിന്നു താഴെ വന്നെന്‍
കണ്ണൂനീര്‍ തുടയ്ക്കുകില്ലേ (കാല്‍വരി)