മാളികമുറ്റത്തെ മാവിനെ മോഹിച്ചു
മാടത്തിന് മുറ്റത്തെ പൂമുല്ല.. പൂമുല്ല...
(മാളികമുറ്റത്തെ...)
ആരാരും കാണാതെ ആരോടും ചൊല്ലാതെ
ആയിരം പൂക്കളാല്‍ പൂജിച്ചു
ആ മാറില്‍ ചുറ്റുവാന്‍ ദാഹിച്ചു
ആ മാറില്‍ ചുറ്റുവാന്‍ ദാഹിച്ചു...
(മാളികമുറ്റത്തെ...)
കതിരോനറിഞ്ഞീല കാറ്റും അറിഞ്ഞീല
കല്‍ക്കണ്ട മാവും അറിഞ്ഞീല
കൈ നീട്ടി തേന്മാവിന് കാലില്‍ പിടിക്കുവാന്‍
കാട്ടിലെ മുല്ലയ്ക്ക് വ്യാമോഹം
കേട്ടാല്‍ ഞെട്ടുന്ന വ്യാമോഹം... ആരും
കേട്ടാല്‍ ഞെട്ടുന്ന വ്യാമോഹം...
(മാളികമുറ്റത്തെ...)
മാവിനും മുല്ലയ്ക്കും മദ്ധ്യേ ഉണ്ടൊരു
മാനം മുട്ടുന്ന മുള്‍വേലി
തൊട്ടുകൂടായ്മയും തീണ്ടലും കൂടി
കെട്ടിപ്പടുത്തൊരു മുള്‍വേലി....
-------------------------------------------------