Kaalikku bharaninaalil

കാളിക്കു ഭരണിനാളിൽ
Year
Language

കാളിയ്ക്ക് ഭരണിനാളിൽ കുത്തിയോട്ടം
കാവിലെ ഭഗവതിയ്ക്ക് തിരുമുടിയാട്ടം
കുത്തിയോട്ടം കാണാം, മുടിയാട്ടം കാണാം,
കുഞ്ഞുമോളേ നീ കുണുങ്ങി വാ
എന്റെ പൊന്നുമോളേ നീ കുണുങ്ങി വാ..

കർക്കിടകത്തിലെ പമ്പയാറും
എന്റെ കാക്കക്കറുമ്പിയും ഒന്നുപോലെ
എന്നു നീ ഇണങ്ങും
എന്നു നീ പിണങ്ങും
എങ്ങിനെ അറിയുമെടീ, തങ്കം
എങ്ങിനെ അറിയുമെടീ...

കന്നിക്കുളപ്പാല പാൽക്കുടവും
എന്റെ കള്ളീടെ മോഹവും ഒന്നുപോലെ
എന്നു നീ നിറയും
എന്നു നീ ഒഴിയും
എങ്ങിനെ അറിയുമെടീ, തങ്കം
എങ്ങിനെ അറിയുമെടീ...

kāḽiykk bharaṇināḽil kuttiyoṭṭaṁ
kāvilĕ bhagavadiykk tirumuḍiyāṭṭaṁ
kuttiyoṭṭaṁ kāṇāṁ, muḍiyāṭṭaṁ kāṇāṁ,
kuññumoḽe nī kuṇuṅṅi vā
ĕnṟĕ pŏnnumoḽe nī kuṇuṅṅi vā..

karkkiḍagattilĕ pambayāṟuṁ
ĕnṟĕ kākkakkaṟumbiyuṁ ŏnnubolĕ
ĕnnu nī iṇaṅṅuṁ
ĕnnu nī piṇaṅṅuṁ
ĕṅṅinĕ aṟiyumĕḍī, taṅgaṁ
ĕṅṅinĕ aṟiyumĕḍī...

kannikkuḽappāla pālkkuḍavuṁ
ĕnṟĕ kaḽḽīḍĕ mohavuṁ ŏnnubolĕ
ĕnnu nī niṟayuṁ
ĕnnu nī ŏḻiyuṁ
ĕṅṅinĕ aṟiyumĕḍī, taṅgaṁ
ĕṅṅinĕ aṟiyumĕḍī...